യുദ്ധഭീതി: ഒമാൻ-തുർക്കി-ഇറാൻ അടിയന്തിര ചർച്ച

 
World

യുദ്ധഭീതി: ഒമാൻ-തുർക്കി-ഇറാൻ അടിയന്തിര ചർച്ച

ഒമാന്‍റെ സമുദ്രാതിർത്തിക്കുള്ളിൽ വച്ച് മൂന്ന് അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾ ആക്രമിച്ചതിനു പിന്നാലെയാണ് ഒമാനുമായുള്ള ഇറാന്‍റെ ചർച്ച

Reena Varghese

ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമെരിക്കയുമായുള്ള സൈനിക സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ നയതന്ത്ര ചർച്ചകളുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി രംഗത്ത്. വ്യാഴാഴ്ച തുർക്കി, ഒമാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി അരാഗ്ചി പ്രത്യേക ഫോൺ സംഭാഷണങ്ങൾ നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും ഹോർമൂസ് കടലിലെ നിലവിലെ സാഹചര്യങ്ങളും ഇരുപക്ഷവും വിശദമായി വിലയിരുത്തിയതായി ഇറാന്‍റെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംഘർഷങ്ങൾ കൂടുതൽ വഷളാകുന്നത് തടയുന്നതിനും നയതന്ത്ര മാർഗങ്ങൾ പൂർണമായി ഉപയോഗപ്പെടുത്തേണ്ടതിന്‍റെയും നിരന്തരമായ ആശയവിനിമയം നിലനിർത്തേണ്ടതിന്‍റെയും ആവശ്യകത വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി. ഇറാന്‍റെ തീരദേശ സൈനിക കേന്ദ്രങ്ങൾക്കു നേരെ അമെരിക്ക ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതോടെ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണക്കടത്തു പാതയായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം വൻതോതിൽ കുറഞ്ഞതായി വ്യാഴാഴ്ച പുറത്തു വന്ന മറൈൻ ട്രാക്കിങ് വിവരങ്ങൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ഒമാന്‍റെ സമുദ്രാതിർത്തിക്കുള്ളിൽ വച്ച് മൂന്ന് അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്കു നേരെ ഇറാൻ സൈന്യം വെടിയുതിർത്തതായി യുഎസിന്‍റെ ഔദ്യോഗിക വക്താക്കൾ സിഎൻഎന്നിനോട് വെളിപ്പെടുത്തിയിരുന്നു. കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഓരോ ആക്രമണത്തിനും തൊട്ടു പിന്നാലെ അമെരിക്ക ശക്തമായ വ്യോമാക്രമണങ്ങളിലൂടെ തിരിച്ചടി നൽകുന്നുണ്ട്.

ഇതാണ് മേഖലയെ വീണ്ടും ഒരു വലിയ യുദ്ധമുഖത്തേയ്ക്ക് തള്ളി വിട്ടിരിക്കുന്നത്. ഒമാനും തുർക്കിയുമായി ഇറാൻ നടത്തുന്ന ഈ അടിയന്തിര ചർച്ചകൾ ഈ സാഹചര്യത്തിൽ യുദ്ധം തടയാൻ സഹായിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ലോകം.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം