ബാബ വാംഗ

 
World

അന്യഗ്രഹജീവികൾ ഭൂമിയിലേക്ക് വരും, യുദ്ധമുണ്ടാവും! ബാബ വാംഗയുടെ പ്രവചനങ്ങൾ

പ്രവാചകരിൽ ഏറ്റവും ശ്രദ്ധേയമായ ആളാണ് ബൾഗേറിയൻ വനിത ബാബ വാംഗ

Namitha Mohanan

2026 ഇങ്ങെത്താറായി. പുതുവർഷത്തിൽ പുതിയ ശീലങ്ങൾ തുടങ്ങാനും പുതിയ തീരുമാനങ്ങളെടുക്കാനുമെല്ലാം ആളുകൾ ഒരുങ്ങിക്കഴിഞ്ഞു. അതേപോലെ തന്നെ 2026 ലെ പ്രവചനങ്ങളെക്കുറിച്ചും ആളുകൾ തിരക്കാറുണ്ട്. അടുത്ത ഒരു വർഷം എങ്ങനെയാവുമെന്ന ആകാംക്ഷയിലാണ് ആളുകൾ പ്രവചനങ്ങളെയും മറ്റും സമീപിക്കാൻ കാരണം.

പ്രവാചകരിൽ ഏറ്റവും ശ്രദ്ധേയമായ ആളാണ് ബൾഗേറിയൻ വനിത ബാബ വാംഗ. ഈ അന്ധയായ പ്രവാചക അത്ഭുതകരമായ പ്രവചനങ്ങൾക്ക് പേരുകേട്ടവരായിരുന്നു. 1996 ൽ ബാബ വാംഗ ലോകത്തോട് വിടപറഞ്ഞു. എന്നാൽ ഇന്നും അവരുടെ പ്രവചനങ്ങളിൽ നിരവധി പേർ വിശ്വസം അർപ്പിക്കുന്നുണ്ട്. 2026 ലെ ബാബ വാംഗയുടെ ചില പ്രവചനങ്ങൾ നോക്കാം.

യുദ്ധം

ബാബ വാംഗയുടെ പ്രവചനമനുസരിച്ച്, 2026-ലെ ഏറ്റവും പ്രധാനപ്പെട്ട പ്രവചനങ്ങളിലൊന്ന്, ലോകത്തിന്‍റെ കിഴക്കൻ ഭാഗത്ത് ഒരു ഭീകരവും വിനാശകരവുമായ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നതാണ്. അത് ക്രമേണ ലോകമെമ്പാടും വ്യാപിക്കുമെന്നുമെന്നതാണ്.

റഷ്യയിൽ നിന്നുള്ള ശക്തനായ ഒരു നേതാവ് ലോകത്തെ മുഴുവൻ ആധിപത്യം സ്ഥാപിക്കുകുമെന്നും വാംഗയുടെ പ്രവചനത്തിൽ പറയുന്നു. അത് യുദ്ധമായാലും രാഷ്ട്രീയ പ്രക്ഷുബ്ധമായാലും 2026 വളരെ സമ്മർദം നിറഞ്ഞതായിരിക്കുമെന്നും വാംഗ പറഞ്ഞിരുന്നു.

അന്യഗ്രഹ ജീവികൾ

വാംഗയുടെ പ്രവചനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് 2026 ൽ മനുഷ്യൽ അന്യഗ്രഹ ജീവികളുമായി കണ്ടുമുട്ടും എന്നത്. ഒരു ഭീമൻ ബഹിരാകാശ പേടകം ഭൂമിയിൽ എത്തുമെന്നാണ്, ഇത് പ്രപഞ്ചത്തിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന് തെളിയിക്കുന്നുവെന്നും വാംഗ പറയുന്നു.

പ്രകൃതി ദുരന്തം

വാംഗയുടെ മറ്റൊരു പ്രവചനം 2026 പ്രകൃതി ദുരന്തങ്ങളുടെ ഒരു വർഷമായിരിക്കും എന്നതാണ്. ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, അമിതമായ മഴ എന്നിവയുൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ ഒരു വർഷമായിരിക്കും. അത് പാരിസ്ഥിതിക നാശത്തിന് കാരണമാകുമെന്നും അവർ അവകാശപ്പെട്ടു.

എഐ

ഭാവിയിൽ എഐ മനുഷ്യനെ നിയന്ത്രിച്ച് തുടങ്ങും. AI സ്വയം പ്രധാന തീരുമാനങ്ങൾ എടുക്കാൻ തുടങ്ങുമെന്നും അത് നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും നേരിട്ട് ബാധിക്കുമെന്നും അവർ പറഞ്ഞു. തൊഴിൽ നഷ്ടങ്ങൾ, വ്യക്തിഗത വിവരങ്ങൾ ചോർത്തൽ, സാങ്കേതികവിദ്യയുടെ ദുരുപയോഗം എന്നിവ വർധിക്കുമെന്നും മനുഷ്യ സമൂഹത്തിന് ഈ സാഹചര്യം ശരിയായി മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടാക്കുമെന്നും അവർ പ്രവചിക്കുന്നു.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്