ബലൂചിസ്ഥാൻ ആക്രമണം; ചാവേറുകളുടെ ചിത്രം പുറത്ത്

 
World

ബലൂചിസ്ഥാൻ ആക്രമണം; ചാവേറുകളുടെ ചിത്രം പുറത്ത്

24 കാരിയായ ആസിഫ മെംഗാൾ ആണ് ചാവേറുകളിലൊരാൾ

Aswin AM

കറാച്ചി: കഴിഞ്ഞ 40 മണിക്കൂറുകൾക്കിടെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ആക്രമണങ്ങൾക്ക് മുഖ‍്യ പങ്കു വഹിച്ച വനിതാ ചാവേറുകളുടെ ചിത്രം പുറത്തു വിട്ട് ബലൂച്ച് ലിബറേഷൻ ആർമി. 24 കാരിയായ ആസിഫ മെംഗാൾ ആണ് ചാവേറുകളിലൊരാൾ. മറ്റെയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 2023ലാണ് ആസിഫ ബലൂച്ച് ലിബറേഷൻ ആർമിയിൽ അംഗമാവുന്നത്.

പാക്കിസ്ഥാന്‍റെ ചാരസംഘടനയായ ഐഎസ്ഐയെ തകർക്കുകയെന്ന ലക്ഷ‍്യത്തോടെയാണ് ആസിഫ സ്വയം ചാവേറായി ആക്രമണം നടത്തിയത്. ബിഎൽഎ‍യുടെ ആക്രമണത്തിൽ 50ലധികം സൈനികരും പൊലീസ് ഉദ‍്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.

ശനിയാഴ്ചയായിരുന്നു ഓപ്പറേഷൻ ഹെറോഫ് 2 എന്ന പേരിൽ ബിഎൽഎ ആക്രമണം നടത്തിയത്. എന്നാൽ പാക്കിസ്ഥാന്‍റെ തിരിച്ചടിയിൽ 140 ലധികം പേർ കൊല്ലപ്പെട്ടതായി ബലൂചിസ്ഥാൻ മുഖ‍്യമന്ത്രി സർഫ്രാസ് ബുഗ്തി പറയുന്നു.

മഴ കനക്കും; ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഉറുഗ്വെയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിന് പിന്നാലെ സ്പെയിൻ താരങ്ങൾക്ക് പരുക്ക്; ആശങ്ക

മാസപ്പടി കേസ്; തെളിവ് ലഭിച്ചാല്‍ പിണറായിക്ക് സമന്‍സ് അയക്കാന്‍ ഇഡി

കീം പരീക്ഷ: എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശിക്ക്

"മാഫിയ സംഘത്തിൽ ലക്ഷ്മിപ്രിയയും"; വെളിപ്പെടുത്തലുമായി അൻസിബയുടെ സുഹൃത്ത്