പാക്കിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം; 39 ഇടങ്ങളിൽ ആക്രമണം നടത്തി ബിഎൽഎ

 
World

പാക്കിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം; 39 ഇടങ്ങളിൽ ആക്രമണം നടത്തി ബിഎൽഎ

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിവറേഷൻ ആർമി വാർത്താ കുറിപ്പ് പുറത്തിക്കി

Namitha Mohanan

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘർഷത്തിനിടെ പാക്കിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം. സ്വതന്ത്ര ബലൂചിസ്ഥാനെന്ന ലക്ഷ്യവുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA)രാജ്യത്ത് 39 ഇടങ്ങളിൽ ആക്രമണം നടത്തിയതായാണ് വിവരം. പാക് സൈനിക വാഹനത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി വാർത്താ കുറപ്പും പുറത്തിറക്കി. 39 ഇടങ്ങളിൽ ആക്രമണം നടത്തിയതിന്‍റെ ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നത്. ബലൂചിസ്ഥാനിലെ കലാത് ജില്ലയിലെ മംഗോച്ചാർ നഗരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതായി വാർത്താ കുറിപ്പിൽ പറയുന്നു. പൊലീസ്, റെയിൽ വേ ഉദ്യോഗസ്ഥർ എന്നിവരെ കസ്റ്റഡിയിലെടുത്തെന്നും ഇതിൽ പൊലീസുകാരെ വിട്ടയച്ചെന്നും അവകാശവാദമുണ്ട്.

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലയിലെ പരുക്ക് ഗുരുതരം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്: വിചാരണ തുടരാൻ സുപ്രീംകോടതി നിർദേശം