അനമ്പ്ര: ഇക്കഴിഞ്ഞ ജനുവരി ഏഴിന് നൈജീരിയയിലെ അനമ്പ്ര സംസ്ഥാനത്തെ ഒഗ്ബോജി എന്ന പട്ടണത്തിൽ വച്ച് മീറ്റിങിൽ പങ്കെടുത്ത് മഠത്തിലേയ്ക്കു മടങ്ങുന്ന വഴി സായുധസംഘം തട്ടിക്കൊണ്ടുപോയ രണ്ടു സന്യസ്തരെ നിരുപാധികം മോചിപ്പിച്ചു.
ജനുവരി 13 ന് തങ്ങളുടെ സഹോദരിമാരെ മോചിപ്പിച്ചതായി അവരുടെ സഭ അറിയിച്ചു. സിസ്റ്റർ വിൻസെൻഷ്യ മരിയ നാൻക്വോയും സിസ്റ്റർ ഗ്രേസ് മാരിയറ്റ് ഒകോലിയും തെക്കൻ നൈജീരിയയിലെ ഒനിറ്റ്ഷയിലെ "ക്രിസ്തുവിന്‍റെ അമ്മയായ മേരിയുടെ ഇമ്മാക്കുലേറ്റ് ഹാർട്ട് സിസ്റ്റേഴ്‌സ് കോൺഗ്രിഗേഷ' നിലെ അംഗങ്ങളാണ്. ബാൻഡിറ്റുകൾ എന്നറിയപ്പെടുന്ന അക്രമി സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
സിസ്റ്റർ വിൻസെൻഷ്യ മരിയ ഉഫുമയിലെ ആർച്ച് ബിഷപ്പ് ചാൾസ് ഹീറി മെമ്മോറിയൽ മോഡൽ സെക്കൻഡറി സ്കൂളിന്‍റെയും സിസ്റ്റർ ഗ്രേസ് മാരിയറ്റ് നെവിയിലെ ഇമ്മാക്കുലേറ്റ് ഗേൾസ് മോഡൽ സെക്കൻഡറി സ്കൂളിന്‍റെയും പ്രിൻസിപ്പലാണ്.
നൈജീരിയയിലെ പൗരസ്വാതന്ത്ര്യത്തിനായുള്ള അറിയപ്പെടുന്ന കത്തോലിക്കാ പ്രചോദിത സംഘടനയും മനുഷ്യാവകാശങ്ങളു ടെയും മതപരവുമായ അവകാശങ്ങളുടെ തീക്ഷ്ണ വക്താവുമായ ഇന്‍റർസൊസൈറ്റി, ജനുവരി 7-ന് നടന്ന തട്ടിക്കൊണ്ടുപോകലിനെ തിരെ ശക്തമായി രംഗത്തു വന്നു.സൊസൈറ്റിയുടെ എക്സിക്യൂട്ടീ വ് ഡയറക്റ്റർ എമേക ഉമേഗ്ബലാസി മാധ്യമങ്ങളോടു പറഞ്ഞത് ക്രൈസ്തവ പുരോഹിതരും സന്യസ്തരും ഇപ്പോൾ ഭീകരരുടെ കറൻസിയായി മാറിയിരിക്കുന്നു എന്നാണ്.മോചന ദ്രവ്യത്തിനാ യി ക്രൈസ്തവ സ്ഥാപനങ്ങളുടെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പുരോഹിതരെയും കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടു പോകുന്ന തും കൊന്നുകളയുന്നതും ഇപ്പോൾ നൈജീരിയയിൽ പതിവു കാഴ്ചയാണ്.
ഇക്കഴിഞ്ഞ ഡിസംബർ 26നാണ് അനമ്പ്രയിലെ തന്നെ നെവി രൂപതയിലെ ഇഹിയാലയിൽ ഒരു ഫാർമസിസ്റ്റും ഔവർ ലേഡി ഒഫ് ലൂർദ്സ് ഹോസ്പിറ്റൽ ഇഹിയാലയിലെ നഴ്സിങ്, മിഡ്‌വൈഫറി, മെഡിക്കൽ ലബോറട്ടറി തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ മാനെജരുമായിരുന്ന ഫാദർ തോബിയാസ് ചുക്വുജെക്വു ഒകോങ്ക്വോയെ "ഒനിറ്റ്ഷ-ഒവേരി എക്സ്പ്രസ് വേയിലെ ലിയാലയി ൽ, വൈകുന്നേരം 7 നും 8 നും ഇടയിൽ അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊന്നത്.
ഒരു വിരമിച്ച ആംഗ്ലിക്കൻ ആർച്ച് ബിഷപ്പിനെ കഴിഞ്ഞ മാസംതട്ടിക്കൊണ്ടുപോയപ്പോൾ ദശലക്ഷക്കണക്കിന് നൈറകൾ (നൈജീരിയയുടെ കറൻസി) നൽകിയാണ് അദ്ദേഹത്തെ വീണ്ടെടുത്തത്.അതിനാകട്ടെ മൂന്നാഴ്ചയിലധികം സമയമെടു ത്തതായും ഉമേഗ്ബലാസി മാധ്യമങ്ങളോട് വ്യക്തമാക്കി.
നൈജീരിയയിലെ സുരക്ഷാ ഏജൻസികൾക്ക് നിയന്ത്രിക്കാനാ കാത്ത വിധം വളർന്ന ഭീകരതയെ കുറിച്ചും അദ്ദേഹം ഖിന്നത രേഖപ്പെടുത്തി.
2024 നൈജീരിയയിൽ ക്രൈസ്തവ പീഢനത്തിന്‍റെ വർഷമാക്കി മാറ്റുന്നതിൽ "ബാൻഡിറ്റുകൾ" എന്നറിയപ്പെടുന്ന സായുധ സംഘങ്ങൾ വിജയിച്ചു.നവംബറിൽ, "ബാൻഡിറ്റുകൾ" മൂന്ന് കത്തോലിക്കാ പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോയി - വിട്ടയച്ചു.
2024-ലെ സമഗ്രമായ വിവരങ്ങൾ ഇതുവരെ നൽകിയിട്ടില്ലെങ്കി ലും, 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിൽ മാത്രം, നൈജീരിയയിൽ 21 കത്തോലിക്കാ പുരോഹിതന്മാരെ തട്ടി ക്കൊണ്ടുപോയതായി ബിഷപ്പുമാരുടെ സമ്മേളനം പറഞ്ഞു.
ലോകത്തിലെ ഏറ്റവും മാരകമായ നാലാമത്തെ ഭീകര സംഘടന എന്ന് വിളിക്കപ്പെടുന്ന ഫുലാനി ഹെർഡേഴ്‌സ് - സിവിലിയന്മാരെ തട്ടിക്കൊണ്ടുപോയി.
മോചനദ്രവ്യത്തിനായി സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി, കൃഷിയിടങ്ങൾ പിടിച്ചെടുക്കുകയും ആയിരക്കണക്കിന് ക്രിസ്ത്യൻ കർഷകരെ നാടുകടത്തുകയും ചെയ്തു.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ, നൈജീരിയൻ അർദ്ധസൈനിക സംഘടനകൾ മാത്രമല്ല, ഔദ്യോഗിക പോലീസും സൈന്യവും രാജ്യത്തിന്‍റെ തെക്കുകിഴക്കൻ ഭാഗത്ത് ഏകദേശം 32,300 സാധാരണക്കാരെ കൂട്ടക്കൊല ചെയ്തതായി ഡിസംബർ 22 ലെ ഇന്‍റർസൊസൈറ്റി റിപ്പോർട്ട് പറയുന്നു.
2015 ഓഗസ്റ്റിനും 2024 ഡിസംബറിനും ഇടയിൽ ക്രിമിനൽ ഗ്രൂപ്പുകൾ 14,500-ലധികം പൗരന്മാരെ കൊന്നിട്ടുണ്ടെന്നും റിപ്പോർട്ട് എടുത്തുകാണിച്ചു. ഈ കാലയളവിൽ, ഏകദേശം 65,000 സിവിലിയന്മാർ 320 മില്യൺ ഡോളറിലധികം മോചനദ്രവ്യം നൽകാൻ നിർബന്ധിതരായി എന്ന് ഇന്‍റർസൊസൈറ്റി റിപ്പോർട്ട് ചെയ്യുന്നു.
ഏകദേശം 6,500 തട്ടിക്കൊണ്ടുപോയ വ്യക്തികൾ മോചനദ്രവ്യം നൽകാൻ കഴിയാത്തതിനാൽ അതിദാരുണമായി, കൊല്ലപ്പെട്ടു . മോചന ദ്രവ്യം നല്കി സ്വതന്ത്രരാക്കപ്പെട്ട സ്ത്രീകളാകട്ടെ ഭീകരരാ ൽ പീഡിപ്പിക്കപ്പെടുകയും ചെയ്തു.
2014-ലെ ചിബോക്ക് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതിന് ഉത്തരവാദികളായ തീവ്രവാദ സംഘടനയായ ഫുലാനി ഹെർഡേ ഴ്‌സോ ബോക്കോ ഹറാമോ ഉൾപ്പെടെ വിവിധ തീവ്രവാദ സംഘടനകൾ നടത്തുന്ന അക്രമങ്ങൾ നൈജീരിയയിൽ തുടരുന്നു. 276 സ്‌കൂൾ പെൺകുട്ടികളെ കാണാതായി.അവരിൽ 90 പേരെ ഇപ്പോഴും കാണാനില്ല.