ബംഗ്ലാദേശ് ആഭ്യന്തര കലാപം 
World

ബംഗ്ലാദേശ് ആഭ്യന്തര കലാപം: വിവാദമായ ജോലി സംവരണം ഒഴിവാക്കി സുപ്രീം കോടതി

പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജോലികളിൽ 93 ശതമാനവും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും

ധാക്ക: ബംഗ്ലാദേശിലെ ആഭ്യന്തര കലാപം രൂക്ഷമായതോടെ സർക്കാർ ജോലികളിലെ സംവരണത്തിൽ മാറ്റം വരുത്തി സുപ്രീം കോടതി. പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജോലികളിൽ 93 ശതമാനവും മെറിറ്റ് അടിസ്ഥാനത്തിലും ബാക്കിയുള്ള 7 ശതമാനത്തിൽ മറ്റ് സംവരണങ്ങൾക്കൊപ്പം മാത്രമേ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കൾക്കുള്ള സംവരണവും ഉണ്ടാകൂ. സർക്കാർ ജോലികളിൽ 30 ശതമാനവും സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കൾക്കായി സംവരണം ചെയ്തു കൊണ്ടുള്ള നിയമത്തിനെതിരേ വിദ്യാർഥികൾ നടത്തിയ പ്രതിഷേധമാണ് നൂറു കണക്കിന് പേരുടെ മരണത്തിനിടയാക്കിയ കലാപമായി മാറിയിരിക്കുന്നത്.

മരണസംഖ്യ എത്രയാണെന്ന് ബംഗ്ലാദേശ് സർക്കാർ ഇനിയും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. വിവിധയിടങ്ങളിൽ പൊലീസും പ്രക്ഷോഭകാരികളും തമ്മിൽ സംഘർഷം കനത്തതോടെയാണ് കോടതി സംവരണം പിൻവലിച്ചത്.

ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണം: കോടതി

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

"സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തം''; കെ.ജെ. ഷൈൻ

24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു

സൈബർ ആക്രമണം; നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു