ഇറാൻ യുദ്ധം: ട്രംപിനെതിരേ ഭരണ-പ്രതിപക്ഷ നേതാക്കൾ

 
World

ഇറാൻ യുദ്ധം: ട്രംപിനെതിരേ ഭരണ-പ്രതിപക്ഷ നേതാക്കൾ

ഇറാൻ വിഷയത്തിൽ ട്രംപിനു മുന്നിൽ കൂടുതൽ വഴികളില്ലെന്ന് റിപ്പബ്ലിക്കൻ നേതാവ്,അമെരിക്ക ഈ യുദ്ധത്തിനു മുതിരരുതായിരുന്നെന്ന് ഡെമോക്രാറ്റിക്കൻ പാർട്ടി നേതാവ്

Reena Varghese

വാഷിങ്ടൺ: നിലവിൽ നടക്കുന്ന ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനു ട്രംപിനു മുന്നിൽ കൂടുതൽ വഴികളില്ലെന്ന പ്രതികരണവുമായി റിപ്പബ്ലിക്കൻ നേതാവ് മൈക്ക് ടർണർ. ഇറാനെ ആണവായുധ നിർമാണത്തിൽ നിന്നു പിന്തിരിപ്പിക്കാൻ അമെരിക്ക സമ്മർദ്ദം ചെലുത്തണമെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു കാര്യമായ പുതുവഴികൾ ഇല്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഒഹായോ പ്രതിനിധി മൈക്ക് ടർണർ പറഞ്ഞു. എബിസി ന്യൂസിന്‍റെ ദിസ് വീക്ക് പരിപാടിയിൽ സംസാരിക്കവേയാണ് ടർണർ ഇക്കാര്യം വ്യക്തമാക്കിയത്.

ചർച്ചകളിലും യുദ്ധസാഹചര്യങ്ങളിലും ഇറാനും സ്വന്തം നിലപാട് നിർണയിക്കുന്ന ശക്തിയാണ് എന്നതിനാൽ അമെരിക്കയുടെ സാധ്യതകൾ പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ ഉച്ചകോടിയിൽ ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ പാടില്ലെന്ന് സഖ്യരാജ്യങ്ങൾ പ്രഖ്യാപിച്ചതിനെ ടർണർ സ്വാഗതം ചെയ്തു. ഇറാന്‍റെ ആണവ ശേഷി ലോകത്തിനു വലിയ ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആണവായുധമുള്ള ഒരു ഇറാൻ ലോകം ആഗ്രഹിക്കുന്ന സാഹചര്യമല്ല. നാറ്റോ ഉച്ചകോടി വൈറ്റ് ഹൗസ് ഉയർത്തുന്ന ആശങ്കകൾക്ക് പിന്തുണ നൽകിയിരിക്കുകയാണ് എന്നും ടർണർ പറഞ്ഞു.

അതേസമയം ഡെമോക്രാറ്റിക് പാർട്ടിയുടെ മേരിലാൻഡ് സെനറ്ററായ ക്രിസ് വാൻ ഹോളൻ അമെരിക്ക ഈ യുദ്ധത്തിനു മുതിരരുതായിരുന്നു എന്നും ഇപ്പോൾ തന്നെ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വാൻ ഹോളന്‍റെ അഭിപ്രായത്തിൽ ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ സാരമായി ബാധിക്കുകയും ആഗോള ഊർജ വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ അമെരിക്കൻ സൈനികരും ഇറാന്‍റെ ആക്രമണ ഭീഷണി നേരിടുകയാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് അമെരിക്കൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒരു കുഴി കുഴിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് കുഴിയെടുക്കൽ നിർത്തുകയാണ്. അതുപോലെ ഈ യുദ്ധവും ഇപ്പോൾ തന്നെ അവസാനിപ്പിക്കണമെന്നും വാൻ ഹോളൻ പറഞ്ഞു. അമെരിക്ക സൈനിക നടപടികൾ അവസാനിപ്പിച്ചാൽ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം വീണ്ടും സാധാരണ നിലയിൽ ആകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ അമെരിക്ക യുദ്ധത്തിൽ നിന്നു പിന്മാറിയാൽ ഇറാൻ വീണ്ടും പഴയ നിലയിലേക്ക് മടങ്ങുമെന്നും അതിലൂടെ ഈ യുദ്ധം എത്രമാത്രം അനാവശ്യമായിരുന്നു എന്നു തെളിയിക്കപ്പെടുമെന്നും വാൻ ഹോളൻ പറഞ്ഞു.

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

കാർഗോ ഏരിയയിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്കോട്ടിൽ അടിയന്തര ലാൻഡിങ്

അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തം; ഓണത്തിന് മുൻപായി 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി

ലഹരിക്കെതിരേ വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ്, പിന്നാലെ അറസ്റ്റ്; അധ്യാപികമാർക്ക് പിന്നിൽ വൻ ലഹരി മാഫിയ