ഡോണൾഡ് ട്രംപ്

 

File photo

World

"ഇറാൻ സർക്കാർ കാൻസറാണ്, പെട്ടെന്ന് അറുത്തു മാറ്റണം"; വെടിനിർത്തൽ കരാർ തീർന്നുവെന്ന് ട്രംപ്

ഇനിയൊരു ഇടപാടിനും താത്പര്യമില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.

നീതു ചന്ദ്രൻ

വാഷിങ്ടൺ: ഹോർമുസ് ഇടനാഴിയിലൂടെ കടന്നു പോയ മൂന്നു കപ്പലുകളെ ഇറാൻ ആക്രമിച്ചതിനു പിന്നാലെ ആക്രമണം രൂക്ഷമാക്കി യുഎസ് സൈന്യം. ഇറാനുമായുള്ള വെടി നിർത്തൽ കരാർ തന്നെ സംബന്ധിച്ചിടത്തോളം അവസാനിച്ചുവെന്നും ഇനിയൊരു ഇടപാടിനും താത്പര്യമില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇറാനെ നയിക്കുന്നത് മോശം ആളുകളാണ്. അവരുമായി സംസാരിക്കുന്നത് സമയം പാഴാക്കുന്നതിന് തുല്യമാണ്.

ഇറാൻ സർക്കാർ ഒരു കാൻസറാണ്, എത്രയും പെട്ടെന്ന് അറുത്തു മാറ്റണമെന്നും ട്രംപ് നാറ്റോ ഉച്ചകോടിയിൽ പറഞ്ഞു. പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ സംസ്കാര ചടങ്ങുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം അവർ കപ്പലുകൾക്കു നേരെ ആക്രമണം നടത്തുകയാണ്.

അതിന് 20 മടങ്ങ് ശക്തിയിൽ യുഎസ് തിരിച്ചടി നൽകുമെന്നും ട്രംപ് പറഞ്ഞു. ടർക്കിയിലെ അങ്കാരയിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് ട്രംപ്.

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു|Video

ഗുജറാത്തിലെ മത്സ‍്യച്ചന്തയ്ക്ക് മോദിയുടെ പേര്; എതിർപ്പുമായി വ‍്യാപാരികൾ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും; 7 പൊലീസുകാർക്കെതിരേ നടപടി

ഡൽഹിയിൽ എച്ച്1എൻ1 വ്യാപകമാകുന്നു; റിപ്പോർട്ട് ചെയ്തത് 2300ലധികം കേസുകൾ

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്