ഡേ കെയറിലേക്ക് കാർ ഇടിച്ചു കയറി; ഒന്നര വയസുകാരൻ മരിച്ചു
റിച്ച്മോണ്ട് ഹിൽ: കാനഡയിലെ ഡേ കെയറിലേക്ക് കാർ ഇടിച്ചു കയറി ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ടൊറന്‍റോയിലാണ് സംഭവം. 18 മാസം മുതൽ 3 വയസു വരെ പ്രായമുള്ള കുട്ടികൾക്കാണ് പരുക്കേറ്റിരിക്കുന്നത്. ഒരാൾ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഡേ കെയറിലുണ്ടായിരുന്ന മൂന്ന് ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്.
കാറ് ഓടിച്ചിരുന്ന 70 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡേ കെയറിനു സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ അപ്രതീക്ഷിതമായി കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഡേ കെയറിലെ ഒരു മുറിയിൽ 96 കുട്ടികളാണ് അപകട സമയത്തുണ്ടായിരുന്നത്. അന്വേഷണം തുടരുകയാണ്.