World

അറബിക്കടലിൽ ചൈന-പാക് നാവികാഭ്യാസം; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

സീ ഗാർഡിയൻസ് 3 എന്ന പേരിൽ ശനിയാഴ്ചയാണു നാവികാഭ്യാസം തുടങ്ങിയത്.

കറാച്ചി: അറബിക്കടലിൽ കറാച്ചി തീരം കേന്ദ്രീകരിച്ച് ചൈനയും പാക്കിസ്ഥാനും ചേർന്ന് ഒരാഴ്ച നീളുന്ന നാവികാഭ്യാസവും സംയുക്ത പട്രോളിങ്ങും തുടങ്ങി. ഇരുരാജ്യങ്ങളുടെയും സംയുക്ത നാവികാഭ്യാസം ഇതു മൂന്നാം തവണയാണ്. എന്നാൽ സംയുക്ത പട്രോളിങ് ഇതാദ്യം. സീ ഗാർഡിയൻസ് 3 എന്ന പേരിൽ ശനിയാഴ്ചയാണു നാവികാഭ്യാസം തുടങ്ങിയത്. ചൈനയുടെ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും പങ്കെടുക്കുന്ന പരിപാടിയെ ഇന്ത്യൻ സുരക്ഷാ ഏജൻസികളും സൈന്യവും ഏറെ കരുതലോടെയാണ് നിരീക്ഷിക്കുന്നത്.

സമുദ്ര സുരക്ഷാ ഭീഷണികൾക്കെതിരേ സംയുക്ത പ്രതികരണമെന്നതാണ് സീ ഗാർഡിയൻസ് 3ന്‍റെ ആശയം. യുദ്ധവിമാനങ്ങളിൽ ഹെലികോപ്റ്ററുകൾ ഇറക്കുക, പരിശോധന, രക്ഷാ പ്രവർത്തനം, അന്തർവാഹിനി വിരുദ്ധ നീക്കങ്ങൾ തുടങ്ങിയവയാണ് നാവികാഭ്യാസത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ