ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങാതെ ചൈന; 'റിച്ച് സ്റ്റോറി' കപ്പൽ ഹോർമുസ് കടന്നു
ന‍്യൂഡൽഹി: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങാതെ ചൈനീസ് ചരക്കുകപ്പൽ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചൈനയുടെ ഉടമസ്ഥതയിലുള്ള റിച്ച് സ്റ്റോറി എന്ന ചരക്കുകപ്പലാണ് അമെരിക്കൻ ഉപരോധം കണക്കിലെടുക്കാതെ ഹോർമുസ് കടലിടുക്ക് കടന്നത്.
തങ്ങളുടെ അനുവാദമില്ലാതെ ഒരു കപ്പലും ഹോർമുസ് കടലിടുക്കിലൂടെ കടത്തി വിടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നത്. യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധ രേഖയ്ക്ക് അടുത്തെത്തുന്ന ഏതൊരു കപ്പലിനെയും തകർക്കുമെന്നും യുഎസ് ഭീഷണി മുഴക്കിയിരുന്നു.
പാക്കിസ്ഥാനിൽ വച്ചു നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ട്രംപ് തന്‍റെ സോഷ‍്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ‍്യലിലൂടെ നിലപാട് വ‍്യക്തമാക്കിയത്.