World

സമാധാനത്തിന്‍റെ സന്ദർശനം: ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ് റഷ്യയിൽ

മോസ്ക്കോ : ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങിന്‍റെ റഷ്യൻ സന്ദർശനം ആരംഭിച്ചു. മോസ്ക്കോ വിമാനത്തവാളത്തിൽ എത്തിയ ചൈനീസ് പ്രസിഡന്‍റിനെ റഷ്യൻ ഉപ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ ക്ഷണപ്രകാരമാണു ഷീ ജിൻപിങ് മോസ്ക്കോയിൽ എത്തിയിരിക്കുന്നത്. യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചയെന്ന പ്രധാനപ്പെട്ട ദൗത്യവും സന്ദർശനത്തിലുണ്ട്.

വ്ളാഡിമിർ പുടിനും ഷീ ജിൻപിങ്ങും പങ്കെടുക്കുന്ന അത്താഴവിരുന്ന് ഇന്നു നടക്കും. നാളെയാണ് ഔദ്യോഗിക ചർച്ചകൾ നടക്കുക. ചൈനീസ്-റഷ്യൻ ബന്ധത്തിനു ശക്തി പകരുന്നതായിരിക്കും ഈ സന്ദർശമെന്നു മോസ്ക്കോയിൽ എത്തിയ ശേഷം ഷീ ജിൻപിങ് പ്രതികരിച്ചു.

അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെയാണു ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശനം.

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു