യൂറോപ്യൻ‌ വിമാനത്താവളങ്ങളെ വലച്ച് സൈബർ ആക്രമണം; നിരവധി വിമാനങ്ങൾ റദ്ദാക്കി

 
World

യൂറോപ്യൻ‌ വിമാനത്താവളങ്ങളെ വലച്ച് സൈബർ ആക്രമണം; നിരവധി വിമാനങ്ങൾ റദ്ദാക്കി

ഇലക്ട്രോണിക് കസ്റ്റമര്‍ ചെക്ക്-ഇന്‍, ബാഗേജ് ഡ്രോപ്പ് എന്നിവയെ മാത്രമാണ് സാങ്കേതിക തകരാര്‍ ബാധിച്ചതെന്നാണ് വിവരം

ലണ്ടൻ: യൂറോപ്യൻ‌ വിമാനത്താവളങ്ങളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനങ്ങൾ വൈകുന്നു. ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക് പ്രധാന ചെക്ക്-ഇൻ, ബോർഡിങ് സംവിധാനങ്ങൾ നൽകുന്ന കമ്പനിയായ കോളിൻസ് എയ്‌റോസ്‌പേസുമായി ബന്ധപ്പെട്ട സൈബർ‌ ആക്രമണമാണ് ഇതിന് കാരണമെന്നാണ് വിവരം.

ഇതിനു പിന്നാലെ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വൈകി സർവീസ് നടത്തുകയും ചെയ്തു. ഇത് ആളുകളെ വല്ലാതെ വലച്ചു.ഇലക്ട്രോണിക് കസ്റ്റമര്‍ ചെക്ക്-ഇന്‍, ബാഗേജ് ഡ്രോപ്പ് എന്നിവയെ മാത്രമാണ് സാങ്കേതിക തകരാര്‍ ബാധിച്ചതെന്നാണ് വിവരം.

വിമാനകമ്പനികൾ ഇതു സംബന്ധിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഹീത്രൂ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ വിമാനങ്ങൾ വൈകുമെന്ന് അറിയിച്ചു. ചെക്ക്-ഇൻ, ബോർഡിങ് സേവനങ്ങൾ തടസപ്പെട്ടതായി ബ്രസൽസ് വിമാനത്താവളം അറിയിച്ചു. ജീവനക്കാരോട് കംപ്യൂട്ടർ സംവിധാനത്തെ ആശ്രയിക്കാതെ യാത്രക്കാർക്ക് സേവനം നൽകാനും നിർദേശിച്ചു.

''ലാൽ, നിങ്ങൾ ഈ കിരീടത്തിന് ശരിക്കും അർഹനാണ്'': മമ്മൂട്ടി

ഹിമാചലിലെ സ്കൂളുകളിൽ മൊബൈൽ ഫോണിന് വിലക്ക്

ഖരഗ്പൂർ ഐഐടിയിൽ വിദ്യാർഥി തൂങ്ങി മരിച്ചു; ഈ വർഷം അഞ്ചാമത്തെ ആത്മഹത്യ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 13 കാരന് രോഗം സ്ഥിരീകരിച്ചു

വികസന നിർദേശങ്ങൾ നടപ്പാക്കാൻ 18 അംഗ സമിതിയെ പ്രഖ്യാപിച്ചു; ആഗോള അയ്യപ്പ സംഗമത്തിന് സമാപനം