യുഎസ് യാത്രയ്ക്കു മുൻപേ നഗ്നചിത്രങ്ങൾ കളഞ്ഞേക്കൂ; അതിർത്തിയിൽ ബ്രൗസിങ് ഹിസ്റ്ററി വരെ പരിശോധിക്കും

 
World

യുഎസ് യാത്രയ്ക്കു മുൻപേ നഗ്നചിത്രങ്ങൾ കളഞ്ഞേക്കൂ; അതിർത്തിയിൽ ബ്രൗസിങ് ഹിസ്റ്ററി വരെ പരിശോധിക്കും

കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഉദ്യോഗസ്ഥർക്കാണ് അതിർത്തി കടന്നു വരുന്നവരുടെ ഫോൺ, ലാപ്ടോപ്, ടാബ് എന്നിവ പരിശോധിക്കാൻ അനുമതിയുള്ളത്.

യുഎസിലേക്ക് യാത്ര ചെയ്യുന്നവർ മൊബൈൽ ഫോണിലെയും മറ്റു ഡിജിറ്റൽ ഉപകരണങ്ങളിലെയും കണ്ടന്‍റ് പരമാവധി ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടപ്പിലാക്കിയ പുതിയ നിയമം പ്രകാരം അതിർത്തിയിലെ ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ കണ്ടന്‍റ് പരിശോധിക്കാനുള്ള അനുമതിയുണ്ട്.. അതു കൊണ്ട് തന്നെ യുഎസിലേക്ക് പോകും മുൻപേ തന്നെ പരമാവധി സ്വകാര്യ കണ്ടന്‍റുകൾ ഡിവൈസുകളിൽ നിന്ന് ഇല്ലാതാക്കുന്നതാണ് നല്ലതെന്ന് നിരീക്ഷകർ പറയുന്നു. രാഷ്ട്രീയ നിരീക്ഷണം ഉൾപ്പെടെ പരിശോധിക്കുന്നത് അറസ്റ്റിനും നാടു കടത്തലിനും ഇടയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പരമാവധി എൻക്രിപ്റ്റഡ് ക്ലൗഡ് സർവീസുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ബയോമെട്രിക് ലോഗിനുകൾ ഡിസേബിൾ ചെയ്യുന്നതാണ് സ്വകാര്യതയ്ക്ക് നല്ലതെന്നും വിദഗ്ധർ പറയുന്നു.

കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഉദ്യോഗസ്ഥർക്കാണ് അതിർത്തി കടന്നു വരുന്നവരുടെ ഫോൺ, ലാപ്ടോപ്, ടാബ് എന്നിവ പരിശോധിക്കാൻ ട്രംപ് നിയമപരമായ അനുമതി നൽകിയിരിക്കുന്നത്. ടെക്സ്റ്റ് മെസേജുകളു, സമൂഹമാധ്യങ്ങളിലെ ആക്റ്റിവിറ്റിയും ഫോട്ടോകളും ഇമെയിലുകളും നിങ്ങളുടെ ബ്രൗസിങ്ഹിസ്റ്ററി പോലും ഈ പരിശോധനയിൽ ഉൾപ്പെടും.

കഴിഞ്ഞ മാർച്ചിൽ ഫ്രഞ്ച് ഗവേഷകന് ഇത്തരത്തിലുള്ള പരിശോധനയ്ക്ക് ഒടുവിൽ യുഎസിലേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ട്രംപ് സർക്കാരിനെ വിമർശിക്കുന്ന ചില സന്ദേശങ്ങൾ അദ്ദേഹത്തിന്‍റെ ഫോണിൽ കണ്ടെത്തിയതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

ക്ലാസിൽ മദ്യപിച്ചെത്തി വിദ്യാർഥിനികൾക്കൊപ്പം നൃത്തം! വീഡിയോ പ്രചരിച്ചതിനു പിന്നാലെ അധ്യാപകന് സസ്പെന്‍ഷന്‍

ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കം; ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദിച്ച് കൊന്നു