ഇറാനിൽ നടക്കുന്നത് ആണവായുധ പരീക്ഷണമോ?

 
World

ഇറാനിൽ നടക്കുന്നത് ആണവായുധ പരീക്ഷണമോ?

ഇറാന്‍റെ പല മേഖലകളിലും വൻ സ്ഫോടന ശബ്ദങ്ങൾ

Reena Varghese

ടെഹ്റാൻ: ഇറാന്‍റെ പല മേഖലകളിലും വൻ സ്ഫോടനശബ്ദമുണ്ടായതായി റിപ്പോർട്ടുകൾ. ഹോർമൂസ് കടലിടുക്കിനു സമീപമുള്ള പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ് ഉൾപ്പടെ തെക്കൻ ഇറാനിലെ നിരവധി പ്രദേശങ്ങളിലാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വ്യക്തമായ കാരണം എന്താണെന്ന് റിപ്പോർട്ടുകൾ വന്നിട്ടില്ല.

തീരദേശ നഗരങ്ങളായ സിറിക്, ജാസ്ക് എന്നിവിടങ്ങളിലും ഇതേ രീതിയിലുള്ള സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഐആർജിസി-അനുബന്ധ ഔട്ട്ലെറ്റ് അറിയിച്ചു. സ്ഫോടനത്തിന്‍റെ ഉറവിടത്തെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ ഇറാൻ അധികൃതരും യാതൊരു വിശദീകരണവും ഇതുവരെ നൽകിയിട്ടില്ല.

മാസങ്ങളായുള്ള ഇറാൻ-യുഎസ് സംഘർഷം തുടരുന്ന പശ്ചാത്തലത്തിലുള്ള ഇറാനിലെ ഈ സ്ഫോടന പരമ്പരകൾ സംഘർഷം അവസാനിപ്പിക്കാനുള്ള സജീവ ചർച്ചകൾ നടക്കുന്ന സമയത്താണെന്നത് ശ്രദ്ധേയമാണ്.

ഇറാൻ ആണവായുധ പരീക്ഷണം നടത്തുന്നതിന്‍റെ ഭാഗമായാണോ ഈ സ്ഫോടന ശബ്ദങ്ങളെന്നും അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾ ഉയരുന്നുണ്ട്.

സിദ്ധരാമയ്യ രാജ്യസഭയിലേക്ക്? കർണാടകയിൽ നേതൃമാറ്റമെന്ന് സൂചന

ടിനി ടോമിനെതിരേ നിയമ നടപടിക്ക് അൻസിബ

സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹിം മോചിതനായി

ബംഗാളിൽ 5 രൂപയ്ക്ക് മീന്‍ കറി ഊണ്, സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ സാമ്പത്തിക സഹായം; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബുധനാഴ്ച കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം