മെലാനിയ, ഡോണൾഡ് ട്രംപ്
ലണ്ടൻ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഭാര‍്യ മെലാനിയയും ലണ്ടനിലെത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ഇരുവരും എത്തിയിരിക്കുന്നത്. ഇരുവർക്കും വിൻഡ്സർ കാസിലിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.
ബുധനാഴ്ച വിൻഡ്സർ കാസിലിൽ ചാൾസ് രാജാവും രാജ്ഞി കമിലയുമായും കൂടിക്കാഴ്ചയും, വ‍്യാഴാഴ്ച യുകെ പ്രധാനമന്ത്രി കിയെർ സ്റ്റാർമറുമായും ചർച്ചയും നടത്തും. ചാൾസ് മൂന്നാമന്‍റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് ലണ്ടനിലെത്തിയത്.