World

പോൺ താരത്തിന് പണം നൽകിയെന്ന ആരോപണം: തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് ഡൊണാൾഡ് ട്രംപ്

അറസ്റ്റുണ്ടാവുകയാണെങ്കിൽ പ്രതിഷേധിക്കണമെന്നും അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്യുന്നു

MV Desk

ന്യൂയോർക്ക് : പോൺ താരത്തിനു പണം നൽകിയെന്ന കേസിൽ ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് മുൻ അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അറസ്റ്റുണ്ടാവുകയാണെങ്കിൽ പ്രതിഷേധിക്കണമെന്നും അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്യുന്നു.

2016-ൽ പ്രസിഡൻഷ്യൽ ഇലക്ഷനു മുന്നോടിയായി പോൺ താരം സ്റ്റോമി ഡാനിയലിനു ട്രംപ് പണം നൽകി എന്നതാണു കേസ്. ട്രംപിനെതിരെ സ്റ്റോമി ഉന്നയിച്ച ആരോപണങ്ങൾ ഒതുക്കി ത്തീർക്കാനാണ് ഈ പണം നൽകിയെതെന്നാണ് ആരോപണം. എന്നാൽ പോൺ താരവുമായി ബന്ധമുണ്ടെന്ന ആരോപണം ട്രംപ് നിഷേധിച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറയുന്നു.

സംഭവത്തിൽ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ കേസ് രജിസ്റ്റർ ചെയ്യുകയോ, മറ്റു നടപടികളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ല. 2024-ലെ പ്രസിഡൻഷ്യൽ ഇലക്ഷൻ നോമിനിയായി ഡൊണാൾഡ് ട്രംപ് മത്സരിക്കാനൊരുങ്ങുക യാണ്.

ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളിയുമായി കോഴിക്കോട്ടുകാരി

'ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിക്കും'

വൃദ്ധസദനത്തിൽ രോഗങ്ങളോട് മല്ലിട്ട് മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി|Video

6 മാസത്തിനുള്ളിൽ‌ തിലകോ ദുബെയോ ഇന്ത‍്യൻ ടീമിൽ‌ നിന്നും പുറത്താകും, പകരം വൈഭവ്? പ്രവചനവുമായി മുൻ ഇന്ത‍്യൻ താരം

ഏഷ്യൻ ഗെയിംസ് കബഡി: ഇറാന്‍റെ 'കാല് വാരി' ഇന്ത്യക്ക് ഇരട്ട സ്വർണം