മാരിയസ് ബോർഗ് ഹൊയ്ബി

 
World

ഇരട്ട ബലാത്സംഗം: നോർവേ കിരീടാവകാശിയുടെ മകന് 4 വർഷം തടവ് ശിക്ഷ

മെയ്റ്റ് മാരിറ്റ് രാജകുമാരിക്ക് മുൻ വിവാഹത്തിൽ പിറന്ന മകനാണ് മാരിയസ്.

നീതു ചന്ദ്രൻ

ഓസ്‌ലോ: ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനു പിന്നാലെ നോർവേ കിരീടാവകാശിയുടെ മകൻ മാരിയസ് ബോർഗ് ഹൊയ്ബിക്ക് നാല് വർഷം തടവ് വിധിച്ച് ഓസ്‌ലോ കോടതി. കിരീടാവകാശി മെയ്റ്റ് മാരിറ്റ് രാജകുമാരിയുടെ മകനാണ് മാരിയസ്. നാല് ബലാത്സംഗക്കേസുകളാണ് മാരിയസിനെതിരേ ചുമത്തിയിരുന്നത്. ഇതിൽ രണ്ട് ബലാത്സംഗക്കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ബാക്കി രണ്ടു കേസുകളിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കിരീടാവകാശിയുടെ എസ്റ്റേറ്റിൽ വച്ച് 218ൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും 2024ൽ ഓസ്ലോയിൽ വച്ച് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നോർവീജിയൻ ഇൻഫ്ലുവൻസർ നോറ ഹൗക്ലാൻഡിനെ പീഡിപ്പിച്ച കേസിലും മാരിയസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഓൺലൈൻ വഴിയാണ് മാരിയസ് കോടതി നടപടികളിൽ പങ്കെടുത്തത്. മെയ്റ്റ് മാരിറ്റ് രാജകുമാരിക്ക് മുൻ വിവാഹത്തിൽ പിറന്ന മകനാണ് മാരിയസ്. മാരിയസിന് നാല് വയസു പ്രായമുള്ളപ്പോഴആണ് മാരിറ്റ് കിരീടാവകാശിയായ ഹാകോണിനെ വിവാഹം കഴിച്ച് കൊട്ടാരത്തിലെത്തിയത്. അതു കൊണ്ടു തന്നെ മാരിയസിന് രാജകീയ പദവിയില്ല.

ശ്വാസകോശത്തിൽ ഫൈബ്രോയ്ഡ് ബാധിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ ഒരുങ്ങുകയാണ് മെയ്റ്റ് മാരിറ്റ് രാജകുമാരി. അതിനിടെയാണ് കോടതിവിധി ഉണ്ടായിരിക്കുന്നത്. ലഹരിമരുന്ന് കൈവശം ‌വച്ചതും മദ്യപിച്ച് വാഹനം ഓടിച്ചതും ഉൾപ്പെടെ നിരവധി കേസുകളാണ് മാരിയസിനെതിരേയുള്ളത്. ഫെബ്രുവരി 1 മുതൽ മാരിയസ് തടവിലാണ്.

മാരിയസിന്‍റെ കേസിൽ നിന്ന് കൊട്ടാരവും കിരീടാവകാശി ഹാക്കോണും പൂർണമായും അകന്നു നിൽക്കുകയാണ്. മാരിയസ് ഒരു സാധാരണ നോർവീജിയൻ പൗരനാണെന്നും അതു കൊണ്ടു തന്നെ നോർവീജിയൻ നിയമങ്ങൾ ബാധകമാണെന്നും ഹാക്കോൺ പറയുന്നു. അമ്മയുടെ മകനെന്നതാണ് തന്‍റെ വിലാസമെന്നും അതിൽ കൂടുതലൊന്നുമില്ലെന്നും അതിനാലാണ് മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും അടുത്തതെന്നുമാണ് മാരിയസ് കോടതിയിൽ വെളിപ്പെടുത്തിയത്.

സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ ആനുകൂല്യം സ്വമേധയാ വേണ്ടെന്ന് വച്ചാൽ പ്രിയദർശിനി പദ്ധതി വിജയിക്കും; സുരേഷ് ഗോപി

ജൂൺ 19 വരെ മുഖ്യമന്ത്രിയെ നേരിൽ കാണാൻ പറ്റില്ലെന്ന് അറിയിപ്പ്

നടി സഞ്ജിത ഉഗാലെയെ മരിച്ച നിലയിൽ കണ്ടെത്തി

വൈഭവ് വീണു, തകർച്ചയിൽനിന്ന് കരകയറി ഇന്ത്യ എ

വിമാനത്താവളത്തിന് സ്ഥലം നൽകിയവരെയും കൊണ്ട് ആദ്യ ഫ്ലൈറ്റ്; നോയ്ഡയിൽ ചരിത്ര നിമിഷം