ഐടിഎസും മറ്റു സാങ്കേതിക വിദ്യകളും വിനിയോഗിക്കണം: ഐടിഎസ് 30-ാമത് ലോക കോൺഗ്രസ് 
World

ഐടിഎസും മറ്റു സാങ്കേതിക വിദ്യകളും വിനിയോഗിക്കണം: ഐടിഎസ് 30-ാമത് ലോക കോൺഗ്രസ്

യുഎസ് ഗതാഗത വകുപ്പിലെ ഇന്‍റലിജന്‍റ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് ജോയിന്‍റ് പ്രോഗ്രാം ഓഫിസ് ഡയറക്ടർ ബ്രയാൻ ക്രോണിൻ മുഖ്യ പ്രഭാഷണം നടത്തി

ദുബായ്: വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ഇന്‍റലിജന്‍റ് മൊബിലിറ്റി, ട്രാൻസ്പോർട്ട് ഡിജിറ്റലൈസേഷൻ (ഐടിഎസ്) 30-ാമത് ലോക കോൺഗ്രസിൽ ഐടിഎസ് വിനിയോഗവും, ഗതാഗത സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും വേണ്ടി ഉയർന്നുവരുന്ന സാങ്കേതിക വിദ്യകളും ചർച്ചയായി. യുഎസ് ഗതാഗത വകുപ്പിലെ ഇന്‍റലിജന്‍റ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് ജോയിന്‍റ് പ്രോഗ്രാം ഓഫിസ് ഡയറക്ടർ ബ്രയാൻ ക്രോണിൻ മുഖ്യ പ്രഭാഷണം നടത്തി. ബ്രയാൻ തന്നെയായിരുന്നു മോഡറേറ്ററും.

ഓട്ടോണമസ് വെഹിക്കിൾ കൺസൾട്ടിങ് സ്ഥാപകയും സി.ഇ.ഒയുമായ സെലിക ജോസിയ ടാൽബോട്ട്, ടെന്നസി സർവകലാശാലയിൽ നിന്നുള്ള മിന സാർട്ടിപി, നെവാഡ ഗതാഗത വകുപ്പിൽ നിന്നുള്ള ട്രേസി ലാർക്കിൻ തോംസൺ, ഉമോവിറ്റിയിലെ അബ്ബാസ് മുഹദ്ദിസ് ഹ്വാകോം സിസ്റ്റംസ് ഇൻകോർപ്പറേറ്റിലെ ഡോ. റൊണാൾഡ് വു, ഡോ. ഗ്രീസ് എർട്ടിക്കോ/ഐസിസിഎസ് ബോർഡ് ചെയർമാൻ ആഞ്ചലോസ് അംഡിറ്റിസ് എന്നിവർ അടങ്ങിയ പാനലാണ് വിഷയം ചർച്ച ചെയ്തത്.

സുരക്ഷ, പാരിസ്ഥിതിക ആഘാതം, സാമ്പത്തിക സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട ദീർഘകാല വെല്ലുവിളികൾക്ക് ഐ.ടി.എസും വളർന്നു വരുന്ന സാങ്കേതിക വിദ്യകളും എങ്ങനെ നൂതന പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് യോഗം ചർച്ച ചെയ്തു.

ഐടിഎസും മറ്റു സാങ്കേതിക വിദ്യകളും വിനിയോഗിക്കണം: ഐടിഎസ് 30-ാമത് ലോക കോൺഗ്രസ്

ഗതാഗതം ഏകീകരിക്കുക, കാർബൺ ബഹിർഗമനം കുറയ്ക്കുക, വിവിധ ഗതാഗത ക്രമീകരണങ്ങളിലുടനീളം സുരക്ഷ വർധിപ്പിക്കാൻ എ.ഐയെ ഉപയോഗിക്കുക എന്നിവ പാനൽ മുന്നോട്ടു വച്ച നിർദേശങ്ങളിലുൾപ്പെടുന്നു. കൂടുതൽ കാര്യക്ഷമവും പ്രതിരോധ ശേഷിയുള്ളതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിൽ ഈ സാങ്കേതിക വിദ്യകളുടെ പ്രാധാന്യം സമ്മേളനത്തിൽ സംസാരിച്ചവർ എടുത്തു പറഞ്ഞു.

ഇന്‍റലിജന്‍റ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റങ്ങളുടെ സംയോജനം സുരക്ഷിതവും കൂടുതൽ കാര്യക്ഷമവും പാരിസ്ഥിതിക ഉത്തരവാദിത്തമുള്ളതുമായ ഗതാഗത ശൃംഖലകളിലേക്കുള്ള അടിസ്ഥാന മാറ്റത്തെ പ്രതിനിധീകരിക്കുന്നുവെന്ന് ബ്രയാൻ ക്രോണിൻ പറഞ്ഞു..

ഈ നൂതന പരിഹാരങ്ങൾ ഗതാഗത ചട്ടക്കൂടുകളിൽ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തന തന്ത്രങ്ങളും മികച്ച സമ്പ്രദായങ്ങളും പാനലിസ്റ്റുകൾ അവതരിപ്പിച്ചു. ഗതാഗത മേഖലയിൽ സ്മാർട്ട് സാധ്യതകളിലും പ്രായോഗികതകളിലും ശ്രദ്ധയൂന്നിയ ഫോറം, സുരക്ഷിതവും മികച്ചതുമായ ഹരിത ഭാവിക്ക് ആവശ്യമായ മേന്നേറ്റങ്ങൾക്ക് ഐ.ടി.എസും ഉയർന്നു വരുന്ന സാങ്കേതിക വിദ്യകളും സൂക്ഷ്മമായി പ്രയോജനപ്പെടുത്തണമെന്ന് നിർദേശിച്ചു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ