യുഎഇയിലെ ആദ്യ പറക്കും ടാക്സി പരീക്ഷണങ്ങൾ അൽ ഐനിൽ

 
World

യുഎഇയിലെ ആദ്യ പറക്കും ടാക്സി പരീക്ഷണങ്ങൾ അൽ ഐനിൽ

ഈ വർഷം മൂന്നാം പാദത്തിന്‍റെ തുടക്കത്തിൽ പരീക്ഷണ ഘട്ടം ആരംഭിക്കും.

നീതു ചന്ദ്രൻ

അബുദാബി: യുഎഇയിലെ ആദ്യ പറക്കും ടാക്സിയുടെ പരീക്ഷണങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ അൽ ഐനിൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ വർഷം മൂന്നാം പാദത്തിന്‍റെ തുടക്കത്തിൽ പരീക്ഷണ ഘട്ടം ആരംഭിക്കും. വർഷങ്ങളായി യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി (ജി.സി.എ.എ) ചേർന്ന് തങ്ങൾ പ്രവർത്തിക്കുകയാണെന്ന് ആർച്ചർ ഏവിയേഷൻ സി.ഇ.ഒ ആദം ഗോൾഡ്‌സ്റ്റൈൻ വ്യക്തമാക്കി.

അബുദാബി അഡ്‌നെക് എക്സിബിഷൻ സെന്‍ററിൽ ആരംഭിച്ച മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സിന്‍റെ നാലാമത് പതിപ്പിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു ഗോൾഡ്‌സ്റ്റൈൻ

ഹെലികോപ്റ്റർ, ഇ-വിടിഒഎൽ വിമാന പ്രവർത്തനങ്ങൾക്കായി അബുദാബി ക്രൂയിസ് ടെർമിനൽ ഹെലിപാഡിനെ ഒരു ഹൈബ്രിഡ് ഹെലിപോർട്ടാക്കി മാറ്റുന്നതിനുള്ള ആർച്ചറിന്‍റെ രൂപകൽപ്പനയ്ക്ക് ജി.സി.എ.എ അംഗീകാരം നൽകിയിട്ടുണ്ട്.

തിരിച്ചുവരവ് ആഘോഷമാക്കി ഹാർദിക് പാണ്ഡ‍്യ; ദക്ഷിണാഫ്രിക്കയ്ക്ക് 176 റൺസ് വിജയലക്ഷ‍്യം

ചെങ്കോട്ട സ്ഫോടനം; കശ്മീർ സ്വദേശിയായ ഡോക്റ്റർ അറസ്റ്റിൽ

ശബരിമലയിൽ വൻ ഭക്തജന പ്രവാഹം; ദർശനം നടത്തിയത് 75,463 പേർ

ജസ്റ്റിസ് സ്വാമിനാഥനെ ഇംപീച്ച് ചെയ്യണം; ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷ എംപിമാർ

ബിഎൽഒമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി