Donald Trump

 

file image

World

ഡ്രസിങ് റൂമിൽവച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യൻ ഡോളർ നഷ്ടപരാഹാരം നൽകി ട്രംപ്

2023 ൽ വിധിച്ച 5 മില്യൻ ഡോളർ സിവിൽ കോടതി വിധിയും അതിന്‍റെ പലിശയും ചേർത്താണ് നിലവിലെ തുക കൈമാറിയിരിക്കുന്നത്

Namitha Mohanan

വാഷിങ്ടൺ: ലൈംഗികാതിക്രമ കേസിലും അപകീർത്തി കേസിലും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എഴുത്തുകാരിയായ ഇ. ജീൻ കരോളിന് 5.63 മില്യൻ ഡോളർ (ഇന്ത്യൻ രൂപ ഏകദേശം 48 കോടി) നഷ്ടപരിഹാരം നൽകി.

കോടതി മേൽനോട്ടത്തിൽ അക്കൗണ്ടിലുള്ള തുക കരോളിന്‍റെ നിയമ സ്ഥാപനത്തിനു കൈമാറാൻ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഉത്തരവിട്ടതോടെയാണ് പണം കൈമാറിയത്. ട്രംപിന്‍റെ എതിർപ്പ് ലംഘിച്ചായിരുന്നു കോടതിയുടെ നടപടി.

2023 ൽ വിധിച്ച 5 മില്യൻ ഡോളർ സിവിൽ കോടതി വിധിയും അതിന്‍റെ പലിശയും ചേർത്താണ് നിലവിലെ തുക കൈമാറിയിരിക്കുന്നത്. 1996 ൽ മാൻഹട്ടനിലെ ഒരു ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ വച്ച് ട്രംപ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

ഇത് ട്രംപ് നിഷേധിച്ചതോടെ കരോൾ കോടതിയെ സമീപിക്കുകയായിരുന്നു. കരോളിന്‍റെ ആരോപണങ്ങൾ വ്യാജമാണെന്നും അവരുടെ പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രം മാത്രമാണെന്നും ട്രംപ് വാദം. എന്നാലിത് തള്ളിയ കോടതി 5 മില്യൻ ഡോളർ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു. ഇതിനെതിരേ ട്രംപ് സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി അത് തള്ളി, ഇതോടെയാണ് ഇപ്പോൾ തുക കൈമാറിയിരിക്കുന്നത്.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും