പാക്കിസ്ഥാനിൽ ഭൂചലനം; ഇന്ത്യയിലും പ്രകമ്പനം 
World

പാക്കിസ്ഥാനിൽ ഭൂചലനം; ഇന്ത്യയിലും പ്രകമ്പനം

റിക്‌ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. പാകിസ്ഥാനിലെ പെഷവാർ, ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലും ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പാകിസ്ഥാനിലെ കരോറിൽ നിന്ന് 25 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

അതേസമയം, ഇന്ത്യയിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. പെട്ടെന്നുള്ള ഭൂചലനം അഫ്ഗാനിസ്ഥാനെയും ബാധിച്ചു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെടുന്നത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു