World

ശ്രീലങ്കയിൽ പ്രാദേശിക തെരഞ്ഞെടുപ്പുകൾ നടത്താൻ പണമില്ല

കൊളംബോ: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ പ്രാദേശിക തെരഞ്ഞെടുപ്പുകൾ നടത്താൻ പണമില്ല. തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ ഇലക്ഷൻ കമ്മീഷൻ, പ്രസിഡന്‍റ് റെനിൽ വിക്രമസിംഗെയ്ക്ക് കത്തെഴുതി.

നേരത്തെ മാർച്ച് 9-നായിരുന്നു പ്രാദേശിക തെരഞ്ഞെടുപ്പുകൾ തീരുമാനിച്ചിരുന്നത്. എന്നാൽ ദ്വീപ് രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി കാരണം തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കാൻ നിർബന്ധിതരാവുകയായിരുന്നു. പുതുക്കിയ തീയതി അനുസരിച്ച് ഏപ്രിൽ 25-നാണു തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ നിശ്ചയിച്ച തീയതിയിൽ നടത്താനാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

പ്രസിഡന്‍റ് റെനിൽ വിക്രമസിംഗെ തന്നെയാണു ഫിനാൻസ് മിനിസ്റ്ററുടെ ചുമതല വഹിക്കുന്നത്. അതുകൊണ്ടു തന്നെ ആവശ്യമായ പണം നൽകാതെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ആരോപണം ഉയരുന്നു.

റോഡ് ടെസ്റ്റിന് ശേഷം 'എച്ച്' ടെസ്റ്റ്; മെയ് 2 മുതൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

15കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 106 വർഷം തടവ്

അമിത് ഷായുടെ വ്യാജ വിഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് ഡൽഹി പൊലീസിന്‍റെ സമൻസ്

കളമശേരിയിൽ പത്ത് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഉഷ്ണ തരംഗം: തൊഴിൽ സമയക്രമീകരണം മെയ് 15 വരെ തുടരും; മന്ത്രി വി.ശിവന്‍കുട്ടി