ജോൺ കിരിയാക്കോ
വാഷിങ്ടൺ: ഇന്ത്യയുമായുള്ള ഏത് പരമ്പരാഗത യുദ്ധത്തിലും പാക്കിസ്ഥാൻ പരാജയപ്പെടുമെന്ന് മുൻ സിഐഎ ഉദ്യോഗസ്ഥനും പാക്കിസ്ഥാന്‍റെ ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ തലവനുമായ ജോൺ കിരിയാക്കോ. പാക്കിസ്ഥാന്‍റെ ആണവായുധ ശേഖരം യുഎസാണ് നിയന്ത്രിച്ചരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
''പാക്കിസ്ഥാന്‍റെ ആണവായുധ ശേഖരം യുഎസാണ് നിയന്ത്രിച്ചിരുന്നത്. ദശലക്ഷക്കണക്കിന് ഡോളർ സഹായം നൽകി മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫിനെ വിലയ്ക്ക് വാങ്ങി. പാക് ആണവായുധങ്ങളുടെ നിയന്ത്രണം പർവേസ് മുഷറഫ് യുഎസിന് കൈമാറുകയായിരുന്നു. ഇന്ത്യയുമായുള്ള യുദ്ധത്തിൽ ഒന്നും നേടാനാവില്ലെന്ന നിഗമനത്തിൽ പാക്കിസ്ഥാൻ എത്തേണ്ടതുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായിട്ട് നല്ലതൊന്നും നടക്കാൻ പോവുന്നില്ല. ആണവായുധങ്ങളെക്കുറിച്ചല്ല, പരമ്പരാഗത യുദ്ധത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്''- ജോൺ കിരിയാക്കോ പറഞ്ഞു.
മുഷറിന്‍റെ കീഴിൽ, പാക്കിസ്ഥാന്‍റെ സുരക്ഷ, സൈനിക നീക്കങ്ങൾ എന്നിവയിൽ അനിയന്ത്രിതമായി ഇടപെടാൻ അമെരിക്കയ്ക്ക് കഴിഞ്ഞിരുന്നു. മുഷറഫ് ഒരു ഡബിൾ റോൾ കളിച്ചു. പരസ്യമായി യുഎസിനൊപ്പം നിൽക്കുകയും രഹസ്യമായി പാക് സൈന്യത്തെയും തീവ്രവാദികളെയും ഇന്ത്യക്കെതിരേയുള്ള ഭീരകപ്രവർത്തനം തുടരാൻ അനുവദിച്ചു. അൽ ഖ്വയ്ദയെക്കുറിച്ചല്ല, ഇന്ത്യയെക്കുറിച്ചാണ് പാക് സൈന്യം അശങ്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.