യുഎഇ യിൽ നാല് വിഭാഗം വിസിറ്റ് വിസകൾ കൂടി

 
World

യുഎഇ യിൽ നാല് വിഭാഗം വിസിറ്റ് വിസകൾ കൂടി

നിർമിതബുദ്ധി, വിനോദം, ഇവന്‍റുകൾ, ക്രൂയിസ് കപ്പലുകൾ, വിനോദ സഞ്ചാര ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് പുതിയ വിസകൾ അനുവദിച്ചിട്ടുള്ളത്.

MV Desk

ദുബായ്: യുഎഇ യിലെ വിസ നിയമങ്ങളിൽ മാറ്റം വരുത്തി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി. പുതുതായി നാല് സന്ദർശക വിസ വിഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിർമിതബുദ്ധി, വിനോദം, ഇവന്‍റുകൾ, ക്രൂയിസ് കപ്പലുകൾ, വിനോദ സഞ്ചാര ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് പുതിയ വിസകൾ അനുവദിച്ചിട്ടുള്ളത്.

മറ്റ് പ്രധാന മാറ്റങ്ങൾ

  • ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ്: പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരു വർഷത്തെ കാലാവധിയുള്ള ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കും. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇത് നീട്ടാനും വ്യവസ്ഥയുണ്ട്.

  • വിധവകൾക്കും വിവാഹമോചിതർക്കുമുള്ള താമസാനുമതി: ഇത് പ്രകാരം വിദേശ പൗരന്‍റെ വിധവയ്ക്കോ വിവാഹമോചിതയ്ക്കോ ഒരു വർഷത്തേക്ക് താമസാനുമതി ലഭിക്കും. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാം.

  • സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള വിസിറ്റ് വിസ: മൂന്നാം തലമുറയിലുള്ള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സ്പോൺസറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന വിസിറ്റ് വിസയാണിത്.

  • ബിസിനസ് എക്സ്പ്ലൊറേഷൻ വിസ (Business Exploration Visa): യുഎഇയിൽ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവർക്കോ, രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയിൽ ഓഹരി ഉടമസ്ഥതയുള്ളവർക്കോ, അല്ലെങ്കിൽ പ്രഫഷനൽ വൈദഗ്ധ്യം തെളിയിക്കുന്നവർക്കോ ഈ വിസ ലഭിക്കും.

  • ട്രക്ക് ഡ്രൈവർ വിസ: സ്പോൺസറുടെ സാന്നിധ്യം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ഗ്യാരണ്ടി എന്നീ വ്യവസ്ഥകളുണ്ടെങ്കിൽ ഈ വിസ ലഭിക്കും.

യുഎഇയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഉണർവ് നൽകുന്നതിനും പ്രത്യേക വൈദഗ്ധ്യമുള്ള പ്രവാസികളെ ആകർഷിക്കുന്നതിനും ഈ പുതിയ വിസ നിയമങ്ങൾ സഹായകമാവുമെന്നാണ് പ്രതീക്ഷ.

പാക്കിസ്ഥാനിലെ അർധസൈനിക സേന ആസ്ഥാനത്തിന് സമീപം സ്ഫോടനം; 13 മരണം | Video

വീണ്ടും 'ജാനകി': ഹിന്ദി ചിത്രത്തിന്‍റെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന് ഹൈക്കോടതിയുടെ നോട്ടീസ്

കരൂർ ദുരന്തം: എന്തോ ചീഞ്ഞു നാറുന്നുണ്ടെന്ന് ഹേമമാലിനി

ഉർവശി റൗട്ടേല ഇഡിക്കു മുന്നിൽ ഹാജരായി; ക്രിക്കറ്റ് താരങ്ങളുടെ കാശ് പോകും

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാംപിൽ നിന്ന് രണ്ട് മലയാളി താരങ്ങളെ ഒഴിവാക്കി