യെൽവാട്ട കൂട്ടക്കൊലയുടെ ഇരകൾ. മൈക്ക് ഒഡെ ജെയിംസിന്റെ ഫോട്ടോ.
Photo by Mike Ode James
റീന വർഗീസ് കണ്ണിമല
പലസ്തീനിലെ വംശഹത്യയിൽ പ്രതിഷേധിക്കാൻ കടൽ കടന്നെത്തിയ ഗ്രേറ്റ തുൻബർഗ് ഉൾപ്പടെയുള്ളവർ കാണാതെ പോയൊരു കാഴ്ചയുണ്ട്... നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ. ഫുലാനി തീവ്രവാദികളാണ് ഇവിടെ ക്രിസ്തുമത വിശ്വാസികളെ തെരഞ്ഞുപിടിച്ച് കൂട്ടക്കുരുതി നടത്തുന്നത്.
ഇക്കഴിഞ്ഞ മേയ് 25നും ജൂൺ 13 നുമിടയിൽ മാത്രം നാനൂറോളം ക്രൈസ്തവരെയാണ് നൈജീരിയൻ പട്ടാളം എന്ന് അവകാശപ്പെടുന്ന ഫുലാനി തീവ്രവാദികൾ കൊന്നൊടുക്കിയത്. ഇതിൽ ഏറ്റവും വലിയ കൂട്ടക്കൊല നൈജീരിയയിലെ മകുർദിയിൽ ഇക്കഴിഞ്ഞ ജൂൺ പതിമൂന്ന് വെള്ളിയാഴ്ചയായിരുന്നു. 200 പേരുടെ ജീവനെടുത്ത അതിക്രൂരമായ കൂട്ടക്കൊലയായിരുന്നു അത്. ബെനു സംസ്ഥാനത്തെ ഗുമ കൗണ്ടിയിലെ ഒരു കർഷക സമൂഹമായ യെൽവാട്ടയിലാണ് ആ ദുരന്തം അരങ്ങേറിയത്.
എന്തു കൊണ്ട് യെൽവാട്ട?
യെൽവാട്ട ബെനു സംസ്ഥാനത്തെ ഒരു ക്രൈസ്തവ ശക്തികേന്ദ്രമാണ്. തലസ്ഥാനമായ മകുർദിയിൽ നിന്ന് വെറും ഏഴു കിലോമീറ്റർ മാത്രം വടക്ക് സ്ഥിതി ചെയ്യുന്ന യെൽവാട്ട, 98 ശതമാനം കത്തോലിക്കരുള്ള ക്രൈസ്തവ ഗ്രാമമാണ്. ഇതിൽ 97 ശതമാനം കത്തോലിക്കരും മൂന്നു ശതമാനം മറ്റു വിഭാഗങ്ങളുമാണ്. നേരത്തെ മറ്റു സമീപ പ്രദേശങ്ങളിൽ നടന്ന ഫുലാനി തീവ്രവാദ ആക്രമണങ്ങളിൽ നിന്നു പലായനം ചെയ്ത, ആഭ്യന്തരമായി കുടിയിറക്കപ്പെട്ട(IDPs) ക്രൈസ്തവരുടെ അഭയ കേന്ദ്രം കൂടിയാണിത്.
ജൂൺ 12 ന് രാത്രി പത്തുമണിയോടെ ഇരുപതോളം മോട്ടോർ സൈക്കിളുകളിലായി ഈരണ്ടു പേർ വീതം "അല്ലാഹു അക്ബർ " വിളിച്ച് ഗ്രാമത്തിലേയ്ക്ക് ഇരച്ചെത്തിയ നാൽപതോളം തോക്കുധാരികൾ യാതൊരു ഔചിത്യവുമില്ലാതെയാണ് സുരക്ഷിതത്വം തേടി യെൽവാട്ടയിലെത്തിയ സാധു കർഷക കുടുംബങ്ങളെ വളഞ്ഞിട്ട് വെടി വച്ച് ഇല്ലാതാക്കിയത്. അതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. വെടി വച്ചതിനു പുറമേ അവർ ഉറങ്ങിക്കിടന്ന കർഷകരുടെ ഭവനങ്ങൾ ആ രാത്രിയിൽ തീയിടുകയും ചെയ്തു.
ഡോമ പ്രദേശത്തെ റുക്കുബി, കിയാന, ഒബി, നസറാവ സംസ്ഥാനത്തെ മറ്റു കൗണ്ടികൾ എന്നിവിടങ്ങളിൽ നിന്നു വന്നവരായിരുന്നു എന്ന് പ്രാദേശിക യുവജന നേതാവായ എംടൺ മത്തിയാസ് പറയുന്നു.
ഇതു പറയുമ്പോൾ തങ്ങൾ കുറ്റിക്കാടുകളിലും മറ്റും നിന്നു വീണ്ടെടുത്ത നൂറ്റമ്പതോളം മൃതദേഹങ്ങൾ സംസ്കരിച്ചതായി മത്തിയാസ് വെളിപ്പെടുത്തി. നിരവധി മൃതദേഹങ്ങളാണ് കൃഷിസ്ഥലങ്ങളിലും മറ്റും ചിതറിക്കിടക്കുന്നത്. വീടുകൾ കത്തിച്ചതിനാൽ കത്തിക്കരിഞ്ഞ പല മൃതദേഹാവശിഷ്ടങ്ങളും തിരിച്ചറിയാൻ പോലുമാവാത്ത വിധമുള്ള അവസ്ഥയിലുമാണ്.
കഴിഞ്ഞ മേയ് 25 നും ജൂൺ ഒന്നിനുമിടയിൽ മധ്യ നൈജീരിയയിൽ ഉടനീളം ഉണ്ടായ ആക്രമണങ്ങളിൽ എൺപതിലധികം പേർ കൊല്ലപ്പെട്ടതായാണ് നൈജീരിയൻ സർക്കാർ വെളിപ്പെടുത്തിയിരിക്കുന്നത്. മേയ് മെയ് 25 ന് വെസ്റ്റ് കൗണ്ടിയിലെ ഗ്വെർ മേഖലയിലെ ആൻ ഡോനയിൽ നാൽപതു പേരുടെ ജീവനാണ് ഫുലാനി തീവ്രവാദികൾ കവർന്നെടുത്തത്.
ജൂൺ ഒന്നിന് അപാ കൗണ്ടിയിലെ അങ്ക് പാലി പ്രദേശത്തെ എഡിക്വുവിൽ മുപ്പതോളം പേരുടെ ജീവനെടുത്തതായി സർക്കാർ പറയുന്നു.
നൈജീരിയയിലെ തുടർച്ചയാ ക്രൈസ്തവ വംശഹത്യയ്ക്കെതിരെ യുഎൻ രംഗത്തു വരാത്തതിൽ പ്രതിഷേധം ശക്തമാണ്. ബെനു സംസ്ഥാനാതിർത്തി കടന്നു വരുന്ന ഫുലാനി തീവ്രവാദികളെ നിയന്ത്രിക്കാൻ അന്തർ സംസ്ഥാന ഗവർണർമാർ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും തദ്ദേശീയരിൽ ശക്തമാണ്. ജൂൺ പതിമൂന്നിലെ കൂട്ടക്കൊല മാത്രം 200 കവിഞ്ഞപ്പോൾ പ്രദേശമെമ്പാടും കോളറയും പകർച്ച വ്യാധികളും പടർന്നു പിടിക്കുകയാണ്. ഇവരുടെ മനുഷ്യാവകാശങ്ങൾക്കായി വാദിക്കാൻ മാത്രം യുഎന്നോ മറ്റു അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകരോ ഇല്ല.