.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഞായറാഴ്ച മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേരുകൾ ഹമാസ് ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിലായത്. മോചിപ്പിക്കുന്ന മൂന്ന് വനിതക്കളുടെ പേരുകളാണ് ഹമാസ് ഇസ്രയേലിന് കൈമാറിയിക്കിരുന്നത്.
15 മാസങ്ങൾക്ക് ശേഷമാണ് ഗാസ സമാധാനത്തിലേക്ക് തിരിച്ചെത്തുന്നത്. നേരത്തെ തീരുമാനിച്ചതിനെക്കാൾ രണ്ടര മണിക്കൂർ വൈകിയാണ് ഇപ്പോൾ വെടിനിർത്തലിലേക്ക് എത്തിയിരിക്കുന്നത്.
മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകൾ ഹമാസ് നൽകാത്തതിനെത്തുടർന്ന് വെടിനിർത്തൽ അനിശ്ചിത്വത്തിലായിരുന്നു. ആറാഴ്ച നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലില്‍ 33 ബന്ദികളില്‍ മൂന്ന് പേരെയാണ് ഞായറാഴ്ച കൈമാറേണ്ടത്.
എന്നാൽ ഇസ്രയേൽ ഞായറാഴ്ചയും ഗാസയിൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.