ഖാലിദ് എൽ-എനാനി
Xavier GALIANA / AFP
യുനെസ്കോ എക്സിക്യൂട്ടീവ് കമ്മിറ്റി തിങ്കളാഴ്ച ഒരു ഈജിപ്ഷ്യൻ മുൻ പുരാവസ്തു മന്ത്രിയെ യുഎൻ മേധാവിയാക്കാൻ വോട്ടു ചെയ്തു. യുനെസ്കോ ഇസ്രയേൽ വിരുദ്ധ പക്ഷപാതം നടത്തുന്നു എന്ന് ആരോപിച്ച് അമെരിക്ക സംഘടനയിൽ നിന്നു പുറത്തു പോകും എന്നു പറഞ്ഞിരിക്കെയാണ് സംഘടനയുടെ ഈ നടപടി. ഈജിപ്തിന്‍റെ മുൻ പുരാവസ്തു-ടൂറിസം മന്ത്രിയായിരുന്ന ഖാലിദ്-എൽ-എനാനിയെയാണ് ഫ്രഞ്ച് ഡയറക്റ്റർ ജനറലായ ഓഡ്രി അസോലെയുടെ പിൻഗാമിയായി നിയമിക്കാൻ ബോർഡ് വോട്ട് ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ ആക്രമണത്തിൽ തകർന്ന പുരാതന ഇറാഖി നഗരമായ മൊസൂൾ പുനർനിർമിക്കാനുള്ള ഉന്നത തല ശ്രമത്തിന് നേതൃത്വം നൽകിയ ആദ്യത്തെ ജൂതനാണ് നിലവിലെ യുനെസ്കോ മേധാവിയായ അസോലെ.
യുനെസ്കോയിൽ നിന്നു പിന്മാറും എന്നു പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അമെരിക്ക വോട്ടെടുപ്പിൽ പങ്കെടുത്തില്ല. യുനെസ്കോയുടെ ആകെ ഫണ്ടിൽ എട്ടു ശതമാനവും സംഭാവന ചെയ്യുന്ന അമെരിക്കയെ തിരിച്ചു കൊണ്ടു വരാൻ ശ്രമിക്കുമെന്ന് എനാനി മാധ്യമങ്ങളോടു പറഞ്ഞു. എനാനിയുടെ നാമനിർദേശം സ്വീകരിച്ചാൽ നവംബർ 14 ന് ഒരു അറബ് രാജ്യത്തു നിന്നുള്ള യുനെസ്കോയുടെ ആദ്യ ഡയറക്റ്റർ ജനറലായും 1974 മുൽ 1987 വരെ സേവനം അനുഷ്ഠിച്ച സെനഗലിന്‍റെ അമാദൗ മഹ്തർ എംബോവിനു ശേഷം ആഫ്രിക്കൻ രാജ്യത്തു നിന്നുള്ള രണ്ടാമത്തെ ഡയറക്റ്റർ ജനറലായും ആയിരിക്കും അദ്ദേഹം സ്ഥാനമേൽക്കുക.
പോൾ ചെയ്ത 57 വോട്ടുകളിൽ 55 എണ്ണവും എനാനി നേടിയതായി ബോർഡ് ചെയർപേഴ്സൺ വെരാലാക്കോയിഹെ പറഞ്ഞു. എന്നാൽ നവംബർ ആറിന് ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന യോഗത്തിൽ സംഘടനയുടെ പൊതു സഭ കൂടി അദ്ദേഹത്തിന്‍റെ നിയമനം അംഗീകരിച്ചാലേ ഈ വോട്ടെടുപ്പ് സാധുവാകൂ. പൊതു സഭയിൽ 194 അംഗരാജ്യങ്ങളുണ്ട്. ഇതിൽ 58 എണ്ണത്തിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് ബോർഡിന്‍റെ ഭൂരിപക്ഷമാണ് എനാനിക്കുള്ളത്.