ഡോണൾഡ് ട്രംപ്

 
file photo
World

"യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ഞാൻ മിടുക്കനാണ്"; പാക്-അഫ്ഗാൻ പ്രശ്നവും പരിഹരിക്കുമെന്ന് ട്രംപ്

ഇസ്രയേൽ-ഹമാസ് യുദ്ധം താൻ അവസാനിപ്പിക്കുന്ന ‌എട്ടാമത്തെ യുദ്ധമാണെന്നും ട്രംപ്

നീതു ചന്ദ്രൻ

വാഷിങ്ടൺ: അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നവും താൻ പരിഹരിക്കുമെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രണ്ടു വർഷമായി നീണ്ടു നിന്നിരുന്ന ഇസ്രയേൽ-ഹമാസ് യുദ്ധം താൻ അവസാനിപ്പിക്കുന്ന ‌എട്ടാമത്തെ യുദ്ധമാണെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിൽ താൻ മിടുക്കനാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ബന്ദികളെ വിട്ടയക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ട്രംപിന്‍റെ അവകാശവാദം.

പരിഹാരം കാണുന്നതിലും യുദ്ധങ്ങളിലും സമാധാനമുണ്ടാക്കുന്നതിലും ഞാൻ മിടുക്കനാണെന്നാണ് ട്രംപ് പറയുന്നത്. വ്യക്തിപരമായ ഉയർച്ചയ്ക്കു വേണ്ടിയല്ല മാനുഷികത മുൻനിർത്തിയാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നത്.

നൊബേൽ പുരസ്കാരത്തിനു വേണ്ടിയല്ല, ജീവൻ രക്ഷിക്കുവാനായാണ് സമാധാനശ്രമങ്ങൾ നടത്തുന്നത്. ലക്ഷക്കണക്കിന് ജീവനുകളാണ് താൻ രക്ഷപ്പെടുത്തിയതെന്നും ട്രംപ്.

ഒ.കെ. ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്‍റ്

ബന്ദികളെയെല്ലാം കൈമാറി ഹമാസ്; പലസ്തീനിയൻ തടവുകാരെ മോചിപ്പിച്ച് ഇസ്രയേൽ

പദവി ദുരുപയോഗം ചെയ്തു, ഗൂഢാലോചന നടത്തി; ലാലുവിനെ രൂക്ഷമായി വിമർശിച്ച് കോടതി

ഗുരുവായൂർ കൊമ്പൻ ഗോകുൽ ചരിഞ്ഞു

തെരുവുനായ ആക്രമണം; മൂന്നു വയസുകാരിയുടെ ചെവി തുന്നിച്ചേർത്തു