World

അമെരിക്കയുടെ അപകടകരമായ അഭിനിവേശം: തോക്കിനാൽ ജീവനൊടുങ്ങുന്നവരുടെ രാജ്യം

അമെരിക്കയിൽ വെടിവയ്പ്പെന്ന ആവർത്തിക്കുന്ന തലവാചകത്തിനു കീഴിൽ മരണപ്പെട്ടവരുടെ സംഖ്യയ്ക്കു മാത്രമേ മാറ്റം വരുന്നൂള്ളൂ

ഏതു നിമിഷവും ഒരജ്ഞാതൻ തോക്കുമായെത്തി നിറയൊഴിച്ചേക്കാവുന്ന രാജ്യമായി മാറുന്നു അമെരിക്ക. അതിശയോക്തിയല്ല. അമെരിക്കയുടെ ഗൺ വയലൻസിന്‍റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. അമെരിക്കയിൽ വെടിവയ്പ്പെന്ന ആവർത്തിക്കുന്ന തലവാചകത്തിനു കീഴിൽ മരണപ്പെട്ടവരുടെ സംഖ്യയ്ക്കു മാത്രമേ മാറ്റം വരുന്നൂള്ളൂ. തോക്കുകൾ നിരപരാധികളുടെ കഥ കഴിക്കുന്ന സംഭവങ്ങൾ മാറ്റങ്ങളില്ലാതെ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. കുട്ടികളും ചെറുപ്പക്കാരുമടക്കമുള്ള നിരപരാധികൾ ഇരകളാവുന്നു. ഏറ്റവുമൊടുവിൽ ഇന്നലെ അലബാമയിലെ പിറന്നാൾ പാർട്ടിക്കിടെ വെടിയേറ്റൊടുങ്ങിയതു നാലു ജീവനുകളാണ്.

സ്മാർട്ട്ഫോണുകളേക്കാളും കാറുകളേക്കാളും തോക്കുകളുള്ള രാജ്യമെന്ന അപഖ്യാതി പേറുന്നുണ്ട് അമെരിക്ക. ദ ഗൺ വയലൻസ് ആർക്കൈവിന്‍റെ കണക്കുപ്രകാരം ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങൾ പിന്നിടുമ്പോഴേക്കും 131 കൂട്ട വെടിവയ്പ്പുകൾ അമെരിക്കയിൽ നടന്നു. കഴിഞ്ഞവർഷം ഇതു 646 ആയിരുന്നു. സ്മോൾ ആംസ് സർവെ പ്രകാരം രാജ്യത്ത് പൊതുജനങ്ങളുടെ ഉടമസ്ഥതയിൽ 400 ദശലക്ഷത്തിനടുത്ത് തോക്കുകളുണ്ട്.

ഈ വർഷം മാർച്ച് 27 വരെയുള്ള കണക്കുപ്രകാരം അമെരിക്കയിൽ തോക്കിനാൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 9870 ആണ്. വെടിവച്ച് ആത്മഹത്യ ചെയ്യുന്നവരുടെ കണക്കുകളും ഉൾപ്പടെയാണിത്. ചെറുപ്പക്കാരും കുട്ടികളുമൊക്കെ ഗൺ വയലൻസിന് ഇരയാവുന്നുണ്ട്. ടെക്സാസ്, നോർത്ത് കരോലീന, കാലിഫോർണിയ, ഫ്ളോറിഡ, ജോർജിയ തുടങ്ങിയയിടങ്ങളിലാണ് കൂടുതൽ വെടിവയ്പ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അമെരിക്കക്കാർക്കു തോക്കുകളോടുള്ള അപകടകരമായ അഭിനിവേശത്തിന് അറുതി വരുത്താൻ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. കൂട്ടവെടിവയ്പ്പുകൾ നിയന്ത്രണാധീതമായ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് ഗൺ കൺട്രോൾ നിയമങ്ങൾ ശക്തമായി നടപ്പിലാക്കാൻ കഴിഞ്ഞദിവസം യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ആവശ്യപ്പെട്ടിട്ടുണ്ട്.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി