World

ഇസ്രയേലിൽ മരണം 700 കടന്നു; സൂപ്പർനോവ ഫെസ്റ്റിവൽ നടന്ന സ്ഥലത്ത് 250-ലധികം മൃതദേഹങ്ങൾ കണ്ടെത്തി

സൈനികരടക്കം നിരവധി ഇസ്രയേലി പൗരന്മാർ ഹമാസിൻ്റെ കസ്റ്റഡിയിലാണ്

ടെൽ അവീവ്: സംഘർഷഭൂമിയായി മാറിയ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. പാലസ്‌തീൻ സായുധ സംഘടനയായ ഹമാസ് ആദ്യം ലക്ഷ്യം വെച്ച സൂപ്പർ നോവ സംഗീത പരിപാടി നടന്ന ഗ്രൗണ്ടിൽ നിന്ന് മാത്രം 250 ലേറെ മൃതദേഹങ്ങൾ കണ്ടെടുത്തു. സൈനികരടക്കം നിരവധി ഇസ്രയേലി പൗരന്മാർ ഹമാസിൻ്റെ കസ്റ്റഡിയിലാണ്.

അതേസമയം ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഇതുവരെ 400 കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. രണ്ടായിരത്തിലേറെ പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഇസ്രയേലിൽ കടന്നു കയറി ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ പ്രത്യാക്രമണം കടുപ്പിച്ചത്.

ഇതിനിടെ ഗാസയെ വിജനദ്വീപാക്കുമെന്ന് പ്രഖ്യാപിച്ച് പാലസ്തീനിലെ ഹമാസിന് നേരെ ഇസ്രയേൽ ആക്രമണം കടിപ്പിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നിത്യഹു അടിയന്തര സുരക്ഷായോഗം വിളിച്ചു. ഗാസയ്ക്ക് സമീപപ്രദേശങ്ങളിൽ താമസിക്കുന്ന ഇസ്രയേലി പൗരന്മാരെ 24 മണിക്കൂറിൽ ഒഴിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം എന്ന് സൈന്യം അറിയിച്ചു. ഹമാസിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരം നടപടികൾ.

'ആഗോള അയ്യപ്പ സംഗമത്തിൽ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ച നിലപാട് പക്വതയില്ലാത്തത്'; കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

സൈബർ ആക്രമണം നേരിടുന്നു; കെ.ജെ. ഷൈനിന്‍റെ പരാതിയിൽ പൊലീസ് മൊഴിയെടുത്തു

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കെ.ജെ. ഷൈനിനെതിരായ അപവാദം സിപിഎം അന്വേഷിക്കുന്നതായിരിക്കും നല്ലത്: വി.ഡി. സതീശൻ

അമീബിക് മസ്തിഷ്ക ജ്വരം; ജലപീരങ്കി ഉപയോഗിക്കുന്നതിൽ മാർഗ നിർദേശം വേണം, മനുഷ‍്യാവകാശ കമ്മിഷനെ സമീപിച്ച് യൂത്ത് കോൺഗ്രസ്