ഷെയ്ഖ് ഹസീന

 
World

കാത്തിരിക്കുന്നത് വധശിക്ഷയാണെന്ന് അറിയാം, പക്ഷേ പോണം; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

വിദ്യാർഥി പ്രക്ഷോഭം അതിരുവിട്ടതോടെയാണ് ഷെയ്ഖ് ഹസീന 20 വർഷത്തെ ഭരണം അവസാനിപ്പിച്ച് ഇന്ത്യയിൽ അഭയം തേടിയത്

Namitha Mohanan

ന്യൂഡൽഹി: നാടുകടത്തപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ വർഷം ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപനം. താനുൾപ്പെടെയുള്ള പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെല്ലാം വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഡിസംബറോടെ ബംഗ്ലാദേശിലെത്തി കോടതിയിൽ കീഴടങ്ങാനാണ് തീരുമാനമെന്ന് ഷെയ്ഖ് ഹസീന വ്യക്തമാക്കി. റോയ്റ്റേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹസീനയുടെ പ്രതികരണം.

തിരികെ രാജ്യത്തെത്തിയാൽ തന്നെ അറസ്റ്റു ചെയ്യുകയോ കൊല്ലുകയോ ചെയ്യുമെന്ന് അറിയാമെന്നും മരണം വന്നാൽ തന്‍റെ മാതാപിതാക്കളെ അടക്കം ചെയ്ത ആ മണ്ണിൽ തന്നെ ആവട്ടെ എന്നും ഹസീന പ്രതികരിച്ചു.

2024 ലെ വിദ്യാർഥി പ്രക്ഷോഭത്തോടെയാണ് 20 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ ബംഗ്ലാദേശ് കോടതി കഴിഞ്ഞ നവംബറിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്.

ഷെയ്ഖ ഹസീനയുടെ തീരുമാനം ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം വഷളാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഹസീനയ്ക്ക് അഭയം നൽകിയതോടെ വഷളായ ഇന്ത്യ - ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുമെന്നും വിലയിരുത്തലുണ്ട്.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം