ആകാശത്ത് അഗ്നിവളയം

 
World

ആകാശത്ത് അഗ്നിവളയം; വലയ സൂര്യഗ്രഹണം കാത്ത് ശാസ്ത്ര ലോകം

വലയ ഗ്രഹണം കേരളത്തിൽ ദൃശ്യമാകില്ല

Jisha P.O.

ന്യൂഡൽഹി: ശാസ്ത്രലോകം കൗതുകത്തോടെ ഉറ്റുനോക്കുന്ന വലയ സൂര്യഗ്രഹണം ചൊവ്വാഴ്ച നടക്കും. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം കൂടിയാണിത്. ഗ്രഹണസമയത്ത് ചന്ദ്രബിംബത്തിന് സൂര്യ ബിംബത്തെ പൂർണമായും മറയ്ക്കാൻ സാധിക്കാത്തതിനാൽ സൂര്യന്‍റെ അരികുകളിൽ ഒരു അഗ്നിവളയം ദൃശ്യമാകും. അതുകൊണ്ടാണ് ഈ ഗ്രഹണത്തെ വലയഗ്രഹണം എന്ന് വിശേഷിപ്പിക്കുന്നത്.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3.26 ന് സൂര്യഗ്രഹണം ആരംഭിക്കും. 4 മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഈ പ്രതിഭാസം രാത്രി 7.57 ഓടുകൂടി അവസാനിക്കും. പൂർണമായും ഗ്രഹണം 2 മിനിറ്റോളം നീണ്ടുനിൽക്കും. ഇത്തവണ സൂര്യന്‍റെ കേന്ദ്രത്തിന്‍റെ 96 ശതമാനവും ചന്ദ്രൻ മറയ്ക്കുകയും ചെയ്യും.

എന്നാൽ ആകാശപ്രതിഭാസം കാണാൻ കുറച്ചുപേർക്ക് മാത്രമേ കഴിയൂ. അന്‍റാർട്ടിക്കയിലെ വിദൂര പ്രദേശങ്ങളിൽ നിന്ന് മാത്രമേ ഗ്രഹണം ദൃശ്യമാകൂ. തെക്കൻ അർജന്‍റീന, ചിലി, ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാണാനാകും. ഗ്രഹണത്തിന്‍റെ ലൈവ് സ്ട്രീമിങുകൾ ഓൺലൈനിൽ ലഭ്യമാകും. കേരളത്തിലെ വലയഗ്രഹണം 2031 മെയ് 21നായിരിക്കും. കോട്ടയം കേന്ദ്രമായി മധ്യകേരളത്തിലാവും ഇവ ദൃശ്യമാവുക.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

ഓണത്തിന് വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1,350 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മെറ്റ മാപ്പ് പറയണം; അക്കൗണ്ടുകള്‍ നീക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ നിര്‍ദേശമില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി

കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു; രണ്ട് പേർ മരിച്ചു, 25 പേർക്ക് പരുക്ക്