നേപ്പാളിൽ ശക്തമായ മഴ; മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 22 മരണം

 
World

നേപ്പാളിൽ ശക്തമായ മഴ; മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 22 മരണം

മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം

Namitha Mohanan

കാഠ്മണ്ഡു: നേപ്പാളിൽ ശക്തമായ മഴ. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 22 പേർ മരിച്ചു. 12 പേരെ കാണാതായതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

ഇതിൽ മരിച്ച 6 പേർ ഒരേ കുടുംബത്തിലുള്ളവരാണെന്നാണ് വിവരം. മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണതോടെയാണ് കുടുംബം ഒന്നാകെ മരണപ്പെട്ടതെന്ന് അധികൃതർ പറയുന്നു. പൊലീസും സുരക്ഷാ സേനയും അടക്കമുള്ളവർ രക്ഷാ പ്രവർത്തനം തുടരുകയാണ്.

നദികളിലും പുഴകളിലും ജലനിരപ്പ് ഉയരുകയാണ് ഈ സാഹചര്യത്തിൽ നദികളുടെയും പുഴകളുടെയും കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ മാറ്താമസിക്കാനും നിർദേശമുണ്ട്.

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി; ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല

പാതിവില തട്ടിപ്പ് കേസ്; ലാലി വിൻസെന്‍റിന് ക്രൈംബ്രാഞ്ചിന്‍റെ ക്ലീൻചിറ്റ്

രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെ സിറാജ് നയിക്കും

"ഒക്റ്റോബറിൽ രാഹുലിനെ സ്വകാര്യമായി കാണണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു"; ചാറ്റ് പുറത്തുവിട്ട് ഫെനി നൈനാൻ

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോവണം; എക്സൈസ് കമ്മിഷണറുടെ വിചിത്ര നിർദേശം