മിഷേൽ,റോബ് റെയ്‌നർ, നിക് റോബ് റെയ്‌നർ

 
World

ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറുടെയും ഭാര‍്യയുടെയും മരണം; മകൻ അറസ്റ്റിൽ

നിലവിൽ നിക് റെയ്‌നർ ലോസ് ഏഞ്ചൽസ് കൗണ്ടി പൊലീസിന്‍റെ കസ്റ്റഡിയിലാണെന്നാണ് വിവരം

Aswin AM

ലോസ് ഏഞ്ചൽസ്: പ്രമുഖ ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറെയും ഭാര‍്യ മിഷേലിനെയും ലോസ് ഏഞ്ചൽസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുവരുടെയും മകനായ നിക് റെയ്നറെ (32) പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ നിക് റെയ്‌നർ ലോസ് ഏഞ്ചൽസ് കൗണ്ടി പൊലീസിന്‍റെ കസ്റ്റഡിയിലാണെന്നാണ് വിവരം.

ഇരുവരുടെയും മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഇരുവരുടെയും മൃതദേഹത്തിൽ കത്തിക്കൊണ്ടുണ്ടായ മുറിവുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നിക് റെയ്‌നറും റോബ് റെയ്നറും ഒരു പരിപാടിക്കിടെ തർക്കമുണ്ടായതായി കുടുംബ സുഹൃത്തുക്കൾ മാധ‍്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും

'ടോപ് ഗിയറിൽ' കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ സര്‍വകാല റെക്കോഡ്

മൂന്നു തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പ് ജനുവരി 13ന്

"സപ്തസഹോദരിമാരെ വിഘടിപ്പിക്കും"; ഭീഷണിയുമായി ബംഗ്ലാദേശ് നേതാവ്, മറുപടി നൽകി അസം മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ആത്മഹത്യാ ശ്രമം; യുഡിഎഫ് സ്ഥാനാർഥി മരിച്ചു