സൗദി അറേബ്യയിലെ ഹൂതി ആക്രമണം: അപലപിച്ച് യുഎഇ

 
World

സൗദി അറേബ്യയിലെ ഹൂതി ആക്രമണം: അപലപിച്ച് യുഎഇ

സൗദിയുടെ സുരക്ഷയ്ക്ക് നേരെ ഉണ്ടാകുന്ന ഏത് വെല്ലുവിളിയെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ സ്വന്തം സുരക്ഷയ്ക്ക് നേരെയുള്ള ഭീഷണിയായാണ് കാണുന്നത്

UAE Correspondent

അബുദാബി: സൗദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ വ്യോമാക്രമണത്തെ യുഎഇ ശക്തമായ ഭാഷയിൽ അപലപിച്ചു. സൌദിയിലെ ജനവാസ മേഖലകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സൗദി അറേബ്യയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം ഭീകരപ്രവർത്തനങ്ങളെ നേരിടാൻ രാജ്യം എപ്പോഴും സൗദിക്കൊപ്പം നിൽക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. സൗദിയുടെ സുരക്ഷയ്ക്ക് നേരെ ഉണ്ടാകുന്ന ഏത് വെല്ലുവിളിയെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ സ്വന്തം സുരക്ഷയ്ക്ക് നേരെയുള്ള ഭീഷണിയായാണ് കാണുന്നത്.

അതുകൊണ്ടുതന്നെ രാജ്യത്തിന്‍റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുണൈറ്റഡ് അറബ് എമിറേറ്റ്സ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 15 പേർ മരിച്ച സംഭവം; ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവ്

ജോർദാനിൽ ഇറാന്‍റെ ആക്രമണം; നിരവധി യുഎസ് പോർവിമാനങ്ങൾക്ക് നാശനഷ്ടം

മുൻ പഞ്ചാബ് മന്ത്രിയും ബിജെപി നേതാവുമായ ചുന്നി ലാൽ അന്തരിച്ചു

മാസപ്പടി കേസ്; 20 കോടിയുടെ ഹവാല ഇടപാട് നടന്നെന്ന് ഇഡി

ഇടപാടുകാർ ശ്രദ്ധിച്ചോളൂ!! തുടർച്ചയായ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും