ദുബായ്: യു എ ഇ 53-ാം ദേശീയ ദിനം ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ദുബായ് മര്‍കസ് ഐ സി എഫ് സംഘടിപ്പിക്കുന്ന ദേശീയ ദിന റാലി തിങ്കള്‍ രാവിലെ 7.30 ന് ദേര മുതീന റോഡില്‍ നടക്കും.
ദുബായ് പോലീസ്, ആര്‍ ടി എ, ദുബായ് ഔഖാഫ് പ്രതിനിധികള്‍ പങ്കെടുക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍,പ്രസ്ഥാനത്തിന്‍റെ നേതാക്കള്‍ എന്നിവർ റാലിക്ക് നേതൃത്വം നല്‍കും.
സമാപന സംഗമത്തില്‍ ദേശീയ ഗാനാലാപനം, ദേശീയ ദിന സന്ദേശ പ്രഭാഷണം, വിദ്യാര്‍ഥികളുടെ വിവിധ കലാ പരിപാടികള്‍ എന്നിവ നടക്കും.