ഇന്ത്യ- സൗദി അറേബ്യ പ്രതിരോധ-സൈനിക സഹകരണം: റിയാദിൽ നിർണായക ചർച്ച

 
World

ഇന്ത്യ- സൗദി അറേബ്യ പ്രതിരോധ-സൈനിക സഹകരണം: റിയാദിൽ നിർണായക ചർച്ച

സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും സൗദി പ്രതിരോധ മന്ത്രാലയ പ്രതിനിധികളും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്.

UAE Correspondent

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ-സൈനിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി റിയാദിൽ നിർണായക ചർച്ച നടന്നു. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും സൗദി പ്രതിരോധ മന്ത്രാലയ പ്രതിനിധികളും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും, സംയുക്ത സൈനികാഭ്യാസങ്ങൾ, പ്രതിരോധ സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയെക്കുറിച്ചും ഇരുവിഭാഗവും വിശദമായ ചർച്ചകൾ നടത്തി.

കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇരുരാജ്യങ്ങളുടെയും കര-നാവിക സേനകൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങൾ വിജയകരമായി തുടരുന്നുണ്ട്. മിഡിൽ ഈസ്റ്റ് മേഖലയിലെ സുരക്ഷാ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും തന്ത്രപ്രധാനമായ മേഖലകളിൽ ഒന്നിച്ച് പ്രവർത്തിക്കുന്നതിനും ഈ പുതിയ ചർച്ചകൾ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

മമതാ ബാനർജിയുടെ കാറിന് നേരെ ആക്രമണം

കേരള ചരിത്രത്തിൽ ആദ‍്യമായിട്ടാണോ 3 പേരെ കടലിൽ കാണാതാകുന്നത്? ഇടത് സർക്കാരിന്‍റെ കാലത്ത് എത്ര പേരെ കാണാതായെന്ന് മുഖ‍്യമന്ത്രി

ഇന്ത്യ, ചൈനീസ് സ്ഥാനപതിമാരുമായി നേപ്പാൾ പ്രധാനമന്ത്രി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും

ആയങ്കിക്ക് ഒരു നിയമവും രാഹുലിന് മറ്റൊരു നിയമവും, രണ്ടും കൂടി ഒരുമിച്ച് വേണ്ട; വിമർശനവുമായി ആകാശ് തില്ലങ്കേരി

ലങ്കൻ സ്പിന്നർമാരെ മെരുക്കാൻ സർഫറാസ് ഖാൻ എത്തുന്നു; യുവതാരവും പരിഗണനയിൽ