ബദർ ഖാൻ സൂരി
വാഷിങ്ടൺ: ഹമാസ് അനുകൂല പ്രചാരണം നടത്തിയതായി ആരോപിച്ച് യുഎസിൽ ഇന്ത‍്യൻ ഗവേഷകനെ അറസ്റ്റ് ചെയ്തു. ജോർജ് ടൗൺ സർവകലാശാലയിലെ ഗവേഷകൻ ബദർ ഖാൻ സൂരിയാണ് അറസ്റ്റിലായത്. വിർജീനിയയിലെ വീടിന് പുറത്തുവച്ച് തിങ്കളാഴ്ച രാത്രിയോടെ സൂരിയെ അറസ്റ്റു ചെയ്തതായി അന്താരാഷ്ട്ര മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം സൂരി നാടു കടത്തൽ ഭീഷണി നേരിടുന്നതായി അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അറിയിച്ചു. സൂരിക്ക് തീവ്രവാദിയുമായി അടുത്ത ബന്ധമുണ്ടെന്നും ഹമാസ് അനുകൂല ച്രചാരണം നടത്തിയെന്ന കുറ്റമാണ് സൂരിക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും ഹോംലാൻഡ് സെക‍്യൂരിറ്റി വകുപ്പ് അസിസ്റ്റന്‍റ് സെക്രട്ടറി ട്രീഷ‍്യ മക്‌ലാഫ്ലിൻ എക്സിൽ പങ്കു വച്ച കുറിപ്പിൽ അറിയിച്ചു.