ഹർസിംറത് റൺധാവ
ഒട്ടാവ: കാനഡയിൽ ഇന്ത‍്യൻ വിദ‍്യാർഥിനി വെടിയേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിനിയും ഹാമിൽടണിലെ മൊഹാക് കോളെജ് വിദ‍്യാർഥിനിയുമായ ഹർസിമ്രത് രൺധാവ (21) ആണ് മരിച്ചത്. കാനഡയിലെ ഒന്‍റേറിയോയിലായിരുന്നു സംഭവം.
രണ്ട് വാഹനങ്ങളിലെത്തിയ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ, ബസ് കാത്തു നിൽകുകയായിരുന്ന ഹർസിമ്രതിന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ‍്യാർഥിനി അബദ്ധത്തിൽ വെടിവയ്പ്പിന് ഇരയായതാണെന്നും പെൺകുട്ടി നിരപരാധിയാണെന്നുമാണ് പൊലീസ് പറയുന്നത്.