സ്റ്റെഫാൻ മില്ലർ

 
World

ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നത് അംഗീകരിക്കാനാകില്ല: ട്രംപിന്‍റെ ഉപദേശകൻ

റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്നാണ് ട്രംപ് വിശ്വസിക്കുന്നതെന്നും മില്ലര്‍ പറഞ്ഞു.

Megha Ramesh Chandran

ന്യൂയോർക്ക്: റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്ന ഇന്ത്യൻ നടപടി അംഗീകരിക്കാനാകില്ലെന്ന് ഡോണൾഡ് ട്രംപിന്‍റെ ഉപദേഷ്ടാവ് സ്റ്റെഫാൻ മില്ലർ. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതിലൂടെ യുക്രെയ്ൻ യുദ്ധത്തിന് ഇന്ത്യ സാമ്പത്തിക സഹായം ചെയ്യുകയാണെന്നും, അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയതാണെന്നും മില്ലർ‌ പറഞ്ഞു.

റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്നാണ് ട്രംപ് വിശ്വസിക്കുന്നതെന്നും മില്ലര്‍ പറഞ്ഞു. ചൈനയോടൊപ്പമാണ് റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നതെന്നറിഞ്ഞാൽ ജനങ്ങൾ ഞെട്ടുമെന്നും മില്ലർ കൂട്ടിച്ചേർത്തു.

ഇന്ത്യയ്‌ക്കെതിരേ 25% തീരുവ പ്രഖ്യാപിച്ച ട്രംപ് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതിന് അധിക നികുതി ചുമത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിഷയത്തിലാണ് മില്ലറിന്‍റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു