ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ

 

Source: EC - Audiovisual Service / Christophe Licoppe.

World

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ: ഇന്ന് (ഒക്റ്റോബർ 6)മുതൽ ബ്രസൽസിൽ

അഞ്ചു ദിവസം നീളുന്ന ഈ ചർച്ച ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ നടന്ന 13 ചർച്ചകളുടെ തുടർച്ചയാണ്

Reena Varghese

ഇന്ത്യയിലെയും 27 രാജ്യങ്ങൾ അടങ്ങുന്ന യൂറോപ്യൻ യൂണിയന്‍റെയും മുതിർന്ന ഉദ്യോഗസ്ഥർ ഇന്ന് (ഒക്റ്റോബർ 6) ബ്രസൽസിൽ ഒരു നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനു വേണ്ടിയുള്ള അടുത്ത റൗണ്ട് ചർച്ചകൾ ആരംഭിക്കും. ഇതിനു മുമ്പ് ഇരു വിഭാഗങ്ങളും തമ്മിൽ 13 വട്ടം ചർച്ചകൾ നടന്നിരുന്നു. അഞ്ചു ദിവസത്തെ ചർച്ചയ്ക്കു ശേഷം എത്രയും പെട്ടെന്ന് ഡിസംബറിൽ കരാർ ഒപ്പു വയ്ക്കാമെന്നാണ് കരുതുന്നത് എന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെയും യൂറോപ്യൻ യൂണിയന്‍റെയും ഇ-വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുകയാണ് സ്വതന്ത്ര വ്യാപാര കരാറിലൂടെ ലക്ഷ്യമാക്കുന്നത്.

2013ൽ നിലച്ചു പോയ ചർച്ച 2022ൽ പുനരാരംഭിക്കുകയായിരുന്നു. അതിന്‍റെ അവസാന വട്ടമാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ. ഈ കരാർ നടപ്പായാൽ ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ, മരുന്നുകൾ, സ്റ്റീൽ, പെട്രോളിയം ഉൽപന്നങ്ങൾ, ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ കുതിച്ചു കയറ്റമുണ്ടാകും.

ബിഹാർ തെരഞ്ഞെടുപ്പ്: ബുർഖ ധരിച്ച വോട്ടർമാരെ തിരിച്ചറിയാൻ അങ്കണവാടി പ്രവർത്തകർ

ആറ് മാസത്തിനകം ഇലക്‌ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങൾക്ക് തുല്യമാകും: ഗഡ്കരി

മുഖ്യമന്ത്രി പിണറായി വിജയന്‍ സൗദി അറേബ്യയിലേക്ക്

ഗുകേഷിന്‍റെ 'കിങ്ങി'നെ എടുത്തെറിഞ്ഞ് യുഎസ് ചെസ് താരം; വിവാദം

വിജയ് ദേവരകൊണ്ടയുടെ വാഹനത്തിൽ കാറിടിച്ചു; താരം അദ്ഭുതകരമായി രക്ഷപെട്ടു