ജോർദാൻ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ‍്യമാക്കി ഇറാൻ ആക്രമണം നടത്തി
ദുബായ്: ജോർദാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ സൈനിക താവളങ്ങൾ ലക്ഷ‍്യമാക്കി ഇറാൻ ആക്രമണം നടത്തി. ഇറാനിലെ വിവിധ മാധ‍്യമങ്ങളാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ അമെരിക്ക നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇറാൻ തിരിച്ചടി നൽകിയിരിക്കുന്നത്.
ജോർദാനിലെ ആയുധപ്പുര, ഇന്ധന ടാങ്കറുകൾ, ബഹ്റൈനിൽ ഡ്രോൺ കമാൻഡ് സെന്‍റർ, ഹാങ്ങർ, ഹെലികോപ്റ്റർ ഓവർഹോൾ കേന്ദ്രം എന്നിവയ്ക്ക് നേരെ ആക്രമണം നടന്നതായാണ് വിവരം.
അതേസമയം, ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ‍്യയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ ഞായറാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ‍്യമിട്ട് അമെരിക്ക മിസൈൽ ആക്രമണം നടത്തിയിരുന്നു. വെടിനിർത്തലിന് ശേഷവും ഇറാനും അമെരിക്കയും പരസ്പരം ആക്രമണം തുടരുകയാണ്.