ഹോർമുസ് കടലിടുക്ക്

 
World

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

ലെ​​​ബ​​​ന​​​നി​​​ല്‍ ഇ​​​സ്ര​​​യേ​​​ല്‍ ആ​​​ക്ര​​​മ​​​ണം, 26ാളം ​​​പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു

Namitha Mohanan

ദു​​​ബാ​​​യ്: ലെ​​​ബ​​​ന​​​നി​​​ല്‍ ഹി​സ്ബു​ള്ള ഭീ​ക​ര​ർ​ക്കെ​തി​രേ ഇ​​​സ്ര​​​യേ​​​ല്‍ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ 26ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​​നെ​​​ത്തു​​​ട​​​ര്‍ന്ന് ഇ​​​റാ​​​ന്‍ ശ​​​നി​​​യാ​​​ഴ്ച ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് വീ​​​ണ്ടും അ​​​ട​​​ച്ചു, ഇ​​​തോ​​​ടെ അ​​​മെ​​​രി​​​ക്ക​​​യു​​​മാ​​​യി ഏ​​​ര്‍പ്പെ​​​ട്ട സ​​​മാ​​​ധാ​​​ന ഉ​​​ട​​​മ്പ​​​ടി​​​യു​​​ടെ ഭാ​​​വി തു​​​ലാ​​​സി​​​ലാ​​​യി. ഈ ​​​മാ​​​സം 17നാ​​​ണ് അ​​​മെ​​​രി​​​ക്ക​​​യും ഇ​​​റാ​​​നും ഇ​​​ട​​​ക്കാ​​​ല ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ച​​​ത്. ഇ​​​ത് പ്ര​​​കാ​​​രം ഇ​​​റാ​​​ന്‍ ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ന്നു കൊ​​​ടു​​​ക്കു​​​മെ​​​ന്ന് വാ​​​ഗ്ദാ​​​നം ചെ​​​യ്തു. ക​​​രാ​​​ര്‍ പ്ര​​​കാ​​​രം തു​​​റ​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ല്‍ വെ​​​ള്ളി​​​യാ​​​ഴ്ച​​​യും ശ​​​നി​​​യാ​​​ഴ്ച​​​യും ഇ​​​സ്ര​​​യേ​​​ല്‍ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ര്‍ന്ന​​​തോ​​​ടെ ശ​​​നി​​​യാ​​​ഴ്ച ഹോ​​​ര്‍മു​​​സ് വീ​​​ണ്ടും ഇ​​​റാ​​​ന്‍ അ​​​ട​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​തേ​​സ​​മ​​യം ഹോ​​ർ​​മു​​സ് അ​​ട​​ച്ചി​​ട്ടി​​രി​​ക്കു​​ന്ന​​തി​​ന് "തെ​​ളി​​വൊ​​ന്നു​​മി​​ല്ല" എ​​ന്ന് യു​​എ​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജെ.​​ഡി. വാ​​ൻ​​സ് ഫോ​​ക്സ് ന്യൂ​​സി​​നോ​​ട് പ​​റ​​ഞ്ഞു. ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ര്‍ച്ചെ, ഇ​​​സ്ര​​​യേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ല്‍ ര​​​ണ്ട് കു​​​ട്ടി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ 16 പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ലെ​​​ബ​​​ന​​​ന്‍ സി​​​വി​​​ല്‍ ഡി​​​ഫ​​​ന്‍സും മാ​​​ധ്യ​​​മ​​​ങ്ങ​​​ളും അ​​​റി​​​യി​​​ച്ചു.

ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ര്‍ച്ചെ ലെ​​​ബ​​​ന​​​ന്‍റെ തെ​​​ക്ക​​​ന്‍ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള നി​​​ര​​​വ​​​ധി പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ല്‍ ഇ​​​സ്രാ​​​യേ​​​ല്‍ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി ലെ​​​ബ​​​ന​​​ന്‍ വാ​​​ര്‍ത്താ ഏ​​​ജ​​​ന്‍സി​​​യാ​​​യ എ​​​ന്‍എ​​​ന്‍എ റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു. അ​​​റ​​​ബ്‌​​​സ​​​ലിം പ​​​ട്ട​​​ണ​​​ത്തി​​​ല്‍ ന​​​ട​​​ന്ന വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ മൂ​​​ന്ന് പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യും ദെ​​​യ്ര്‍ അ​​​ല്‍-​​​സ​​​ഹ്റാ​​​നി പ​​​ട്ട​​​ണ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ഡ്രോ​​​ണ്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ഒ​​​രാ​​​ള്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യും റി​​​പ്പോ​​​ര്‍ട്ടു​​​ണ്ട്. കു​​​റ​​​ഞ്ഞ​​​ത് ഏ​​​ഴ് പേ​​​രെ​​​ങ്കി​​​ലും അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ള്‍ക്കി​​​ട​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ലെ​​​ബ​​​ന​​​ന്‍ സൈ​​​ന്യം അ​​​റി​​​യി​​​ച്ചു. തെ​​​ക്ക​​​ന്‍ ലെ​​​ബ​​​ന​​​നി​​​ലെ ക​​​ഫാ​​​ര്‍ റ​​​മ്മാ​​​നും ന​​​ബാ​​​ത്തി​​​ഹി​​​നും ഇ​​​ട​​​യി​​​ല്‍ ഒ​​​രു സൈ​​​നി​​​ക​​​ന്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ലെ​​​ബ​​​ന​​​ന്‍ സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.

ഇ​​​റാ​​​ന്‍ പി​​​ന്തു​​​ണ​​​യു​​​ള്ള തീ​​​വ്ര​​​വാ​​​ദ ഗ്രൂ​​​പ്പാ​​​യ ഹി​​​സ്ബു​​​ള്ള വെ​​​ടി​​​നി​​​ര്‍ത്ത​​​ല്‍ ലം​​​ഘി​​​ച്ച് തെ​​​ക്ക​​​ന്‍ ലെ​​​ബ​​​ന​​​നി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ഐ​​​ഡി​​​എ​​​ഫ് സൈ​​​നി​​​ക​​​ര്‍ക്ക് നേ​​​രെ രാ​​​ത്രി​​​യി​​​ല്‍ 50 ല​​​ധി​​​കം പ്രൊ​​​ജ​​​ക്ടൈ​​​ലു​​​ക​​​ള്‍ പ്ര​​​യോ​​​ഗി​​​ച്ച​​​താ​​​യി ഇ​​​സ്ര​​​യേ​​​ല്‍ പ്ര​​​തി​​​രോ​​​ധ സേ​​​ന​​​യു​​​ടെ (ഐ​​​ഡി​​​എ​​​ഫ്) പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ പ​​​റ​​​ഞ്ഞു. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണു ഹി​​​സ്ബു​​​ള്ള​​​യ്‌​​​ക്കെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും ഇ​​​സ്ര​​​യേ​​​ല്‍ സൈ​​​ന്യം പ​​​റ​​​ഞ്ഞു.

പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്‌മെന്‍റ് ഫലം ഞായറാഴ്ച

പ്രസിദ്ധ് കൃഷ്ണ, യശസ്വി ജയ്സ്വാൾ തിളങ്ങി; അഫ്ഗാനെ വൈറ്റ്‌വാഷ് ചെയ്ത് ഇന്ത്യ

സംസ്ഥാനത്ത് 13 പേർക്ക് കൂടി ഷിഗെല്ല; 24 മണിക്കൂറിനിടെ പനിക്ക് ചികിത്സ തേടിയത് 13,187 പേർ

ഏഴു വയസുകാരനെ അച്ഛൻ ദേഹത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചു; കേസെടുത്ത് പൊലീസ്

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക് മുറുകുന്നു