The Bayraktar Akinci UAV sent by Turkey is entering Iranian airspace and heading towards the area where Raisi's helicopter crashed 
World

റെയ്‌സിക്കായി തെരച്ചില്‍ ശക്തം: തകർന്ന ഹെലികോപ്ടർ കണ്ടെത്തി| Video

കോപ്ടർ തകർന്നുവീണ മേഖലയിൽ രക്ഷാപ്രവർത്തക സംഘം എത്തിയതായി ഇറാൻ റെഡ് ക്രസന്‍റ് ആണ് അറിയിച്ചത്

Renjith Krishna

തെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സിയും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലാ​ഹി​യാ​നും ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച ഹെലികോപ്ടർ കണ്ടെത്തി. 12 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അപകടം നടന്ന ഹെലികോപ്റ്റർ കണ്ടെത്തിയത്. എന്നാൽ യാത്രക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാലാവസ്ഥ മോശമായതിനാൽ തെരച്ചില്‍ ദുഷ്‌കരമായിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് അപകട സ്ഥലം കണ്ടെത്താനായതെന്നാണ് റിപ്പോർട്ടുകൾ.

കോപ്ടർ തകർന്നുവീണ മേഖലയിൽ രക്ഷാപ്രവർത്തക സംഘം എത്തിയതായി ഇറാൻ റെഡ് ക്രസന്‍റ് ആണ് അറിയിച്ചത്. ഹെലികോപ്ടർ കാണാതായെന്ന് കരുതുന്ന സ്ഥലത്ത് താപനില കൂടിയ മേഖല തുർക്കിയയുടെ അകിൻസി നിരീക്ഷണ ഡ്രോൺ കണ്ടെത്തിയിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്ടർ അപകടത്തിൽപെട്ടതിനെ തുടർന്നുള്ള ചൂടാണിതെന്നാണ് കരുതുന്നത്. തുടർന്ന് ഇവിടം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തക സംഘം എത്തുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്നവരെ കുറിച്ചുള്ള വിവരം ഇതുവരെ ലഭിച്ചട്ടില്ല.

ഇ​റാ​ൻ- അ​സ​ർ​ബൈ​ജാ​ൻ സം​യു​ക്ത സം​രം​ഭ​മാ​യ ഖി​സ് ഖ​ലാ​സി അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം ത​ബ്രീ​സി​ലേ​ക്ക് പു​റ​പ്പെ​ട്ട ഹെ​ലി​കോ​പ്ട​റാ​ണ് ഇന്നലെ ​തെ​ഹ്റാ​നി​ൽ​നി​ന്ന് 600 കി​ലോ​മീ​റ്റ​ർ അ​​ക​ലെ അപകടത്തിൽ പെട്ടത്. പ്രസിഡന്റ് ഉള്‍പ്പടെ 9 പേരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ജു​ൽ​ഫ​യി​ലെ വ​ന​മേ​ഖ​ല​യി​ലെ മലനിരയില്‍ ഇടിച്ചിറക്കി എന്നാണ് നിഗമനം. പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞ് നിലനില്‍ക്കുകയാണ്.

മൂ​ന്ന് ഹെ​ലി​കോ​പ്ട​റു​ക​ളി​ലാ​യാ​ണ് റ​ഈ​സി​യും സം​ഘ​വും പു​റ​പ്പെ​ട്ട​ത്. മ​റ്റു ര​ണ്ട് ഹെ​ലി​കോ​പ്ട​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്തി​യിരുന്നു.

അതേസമയം ഇറാന് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. റഷ്യ രക്ഷാദൗത്യത്തിൻ്റെ ഭാഗമാകും. എയര്‍ക്രാഫ്റ്റുകളും 50 അംഗ രക്ഷാസേനയേയും അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ