ഇറാൻ തകർത്ത യുഎസ് യുദ്ധവിമാനങ്ങളിലൊന്ന്.

 
World

ഇറാൻ യുഎസിനു നൽകുന്നത് കനത്ത തിരിച്ചടി

സൈനിക താവളങ്ങൾ തകർന്നതോടെ സൈനികരെ ഹോട്ടലുകളിലേക്ക് ഉൾപ്പെടെ മാറ്റാൻ യുഎസ് നിർബന്ധിതമായിരിക്കുകയാണെന്ന് യുഎസ് പത്രം തന്നെ റിപ്പോർട്ട് ചെയ്യുന്നു

MV Desk

ദുബായ്: ഇറാന്‍റെ പ്രത്യാക്രമണത്തിൽ പശ്ചിമേഷ്യയിലെ യുഎസിന്‍റെ 13 താവളങ്ങൾ പുനർനിർമിക്കാനാവാത്ത വിധം തകർന്നെന്ന് അമെരിക്കൻ പത്രം ന്യൂയോർക്ക് ടൈംസ്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിലെ നാശനഷ്ടങ്ങൾ യുഎസും ഇസ്രയേലും മറച്ചുവയ്ക്കുകയാണെന്നും പത്രം പറയുന്നു.

ഇറാനുമായുള്ള യുദ്ധത്തിൽ യുഎസിന് 16 യുദ്ധവിമാനങ്ങളും നഷ്ടമായെന്ന് മറ്റൊരു റിപ്പോർട്ടിലും പറയുന്നു. ഡ്രോണുകളും ജെറ്റുകളുമടക്കം വിമാനങ്ങളാണു നഷ്ടമായത്. കൂടാതെ സൈനികത്താവളങ്ങളിലെ റഡാർ സംവിധാനങ്ങളടക്കം തകർന്നു.

നേരത്തേ, ലിബിയയിലും ഇറാഖിലും നടത്തിയ സൈനിക നടപടിയിലും യുഎസിന് യുദ്ധവിമാനങ്ങൾ നഷ്ടമായിരുന്നു. എന്നാൽ, ഇതിനെക്കാൾ അധികം വിമാനങ്ങൾ ഇത്തവണ തകർന്നതായാണു റിപ്പോർട്ട്. യുഎസിന്‍റെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിലൊന്നായ എഫ് 35 ലൈറ്റ്‌നിങ് 2 വിഭാഗത്തിലുള്ള വിമാനവും തകർന്നു.

സൈനിക താവളങ്ങൾ തകർന്നതോടെ സൈന്യത്തെ താത്കാലികമായി ഹോട്ടലുകളിലേക്ക് ഉൾപ്പെടെ മാറ്റേണ്ടി വന്നിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. ഇറാനെതിരേ കരയുദ്ധത്തിനു യുഎസ് ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെയാണ് അമെരിക്കൻ താവളങ്ങൾക്കു കനത്ത നാശമുണ്ടായെന്ന വെളിപ്പെടുത്തൽ.

കുവൈറ്റിലെ ഷുവൈബ തുറമുഖം, അലിൽ അൽ സലേം വ്യോമതാവളം, ക്യാംപ് ബുഹ്റിങ് തുടങ്ങിയവയ്ക്കെല്ലാം കനത്ത നാശനഷ്ടമുണ്ടായി.

സൈനിക ഓപ്പറേഷനു വേണ്ട സാമഗ്രികൾ, വ്യോമതാവള റൺവേ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഇന്ധന പൈപ്പ് ലൈനുകൾ തുടങ്ങിയവയെല്ലാം ഇറാൻ തകർത്തു.

സൈനികരുടെ സുരക്ഷയിലും മേഖലയിലെ ദീർഘകാല വിന്യാസത്തിന്‍റെ സാധ്യതയിലും ആശങ്കയുയർത്തുന്നുണ്ട് ഇറാന്‍റെ ആക്രമണങ്ങൾ. ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സംവിധാനങ്ങളും ഇറാൻ തകർത്തെന്നു ന്യൂയോർക്ക് ടൈംസ്.

സിൽവർലൈൻ പദ്ധതി റദ്ദാക്കി, പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടും; ജനപ്രിയ പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ

രക്ഷകനാകാൻ റിസ്‌വാന് കഴിഞ്ഞില്ല; സിൽഹെറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് ചരിത്ര ജയം, പരമ്പര തൂത്തുവാരി

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപ് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചു

തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവയ്ക്കുന്നത് കുറ്റകരം: ജിഡിആർഎഫ്എ

"രാവിലെ ഏഴ് മുതൽ രാത്രി 12 വരെ ജോലി, ശമ്പളം തരുന്നില്ല", സെക്രട്ടേറിയറ്റിനു മുന്നിൽ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി | Video