റഷ്യൻ യുവതികളിൽ നിന്നും ബിൽഗേറ്റ്സിനു ലൈംഗിക രോഗം

 

file photo

World

റഷ്യൻ യുവതികളിൽ നിന്നും ബിൽഗേറ്റ്സിനു ലൈംഗിക രോഗം

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍റെ ഇ മെയിലിലാണ് ഇതുള്ളത്

Reena Varghese

വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന് റഷ്യൻ യുവതികളിൽ നിന്നും ലൈംഗിക രോഗം പിടിപെട്ടിരുന്നതായി ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍റെ ഇ മെയിൽ. എപ്സ്റ്റീൻ ഫയലുകൾ പുറത്തു വിട്ടതിലാണ് ഇക്കാര്യം പറയുന്നത്. വെള്ളിയാഴ്ച നീതിന്യായ വകുപ്പ് പുറത്തു വിട്ട ഫയലുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റഷ്യൻ യുവതികളിൽ നിന്നും എസ്ടിഡി എന്ന ലൈംഗിക രോഗമാണ് പിടിപെട്ടതെന്നും ഇ മെയിലിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾക്ക് സ്ഥിരീകരണമില്ല. പുതുതായി പുറത്തു വിട്ട എപ്സ്റ്റീൻ ഫയലുകളിൽ ബിൽ ഗേറ്റ്സിന് റഷ്യൻ സ്ത്രീകളിൽ നിന്ന് ലൈംഗികമായി പകരുന്ന രോഗം പിടിപെട്ടതായും ആന്‍റിബയോട്ടിക്കുകൾ എടുത്തിരുന്നതായും ആരോപണമുണ്ട്.

ലൈംഗികമായി പകരുന്ന രോഗമായിരുന്നതിനാൽ തന്‍റെ അന്നത്തെ ഭാര്യ മെലിൻഡ ഗേറ്റ്സിന് രഹസ്യമായി നൽകാൻ ബിൽ ഗേറ്റ്സ് ആന്‍റിബയോട്ടിക്കുകൾ തേടിയിരുന്നെന്നും ജെഫ്രി എപ്സ്റ്റീൻ ഫയലുകളുടെ ഏറ്റവും പുതിയ ഭാഗം ആരോപിക്കുന്നു. 2013ൽ എപ്സ്റ്റീൻ സ്വയം എഴുതിയ ഇ മെയിലുകളിലാണ് ഈ അവകാശവാദങ്ങൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഈ അവകാശവാദങ്ങൾ തികച്ചും അസംബന്ധവും പൂർണമായും തെറ്റുമാണെന്ന് ഗേറ്റ്സിന്‍റ വക്താവ് ഡെയ് ലി മെയിലിനോട് പറഞ്ഞു.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട മൂന്നു ദശലക്ഷത്തിലധികം പേജുകളുള്ള അന്വേഷണ റിപ്പോർട്ടുകളും 2000ത്തിലധികം വീഡിയോകളും 180000 ചിത്രങ്ങളും പുറത്തു വിട്ടതായി നീതിന്യായ വകുപ്പ് അറിയിച്ചു. വിപുലമായ അവലോകന പ്രക്രിയയ്ക്ക് ശേഷമാണ് വെളിപ്പെടുത്തലുകൾ നടത്തിയതെന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് പറഞ്ഞു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു