ചാർലി കിർക്കും ട്രംപും

 

getty images

World

കിർക്ക് വധം: ഘാതകൻ തന്‍റെ ട്രാൻസ് പ്രണയിനിക്ക് അയച്ച സന്ദേശങ്ങൾ പുറത്ത്

"കിർക്കിനെ ഇല്ലാതാക്കാൻ എനിക്ക് അവസരം ലഭിച്ചു, ഞാനതു ചെയ്യാൻ പോകുന്നു'

വാഷിങ്ടൺ: പ്രസിഡന്‍റ് ട്രംപിന്‍റെ ആത്മ സുഹൃത്തും പ്രശസ കൺസർവേറ്റീവ് ആക്റ്റിവിസ്റ്റുമായ ചാർലി കിർക്കിന്‍റെ കൊലപാതകത്തിലെ പ്രതി കൊലപാതകത്തിനു ശേഷം തന്‍റെ പ്രണയിനിയായ ട്രാൻസ് യുവതിക്ക് അയച്ച സന്ദേശങ്ങൾ അന്വേഷണ സംഘം പുറത്തു വിട്ടു.

കിർക്കിനെ കൊലപ്പെടുത്തിയ ടൈലർ ജെയിംസ് റോബിൻസണെതിരേ ശക്തമായ തെളിവുകളാണ് ഈ സന്ദേശങ്ങളിലൂടെ അന്വേഷണ സംഘത്തിനു കിട്ടിയത്.യൂട്ടായിലെ സർവകലാശാലാ വിദ്യാർഥികളുമായി സംവാദം നടത്തിക്കൊണ്ടിരിക്കവേ, കിർക്കിനെ വെടിവച്ചു കൊന്ന ശേഷം മണിക്കൂറുകൾക്കുള്ളിൽ ഘാതകൻ അയച്ച സന്ദേശമാണ് പ്രധാന തെളിവ്.

അതിങ്ങനെ: "അവന്‍റെ വിദ്വേഷം മതിയാക്കിയിരിക്കുന്നു ' തന്‍റെ റൂംമേറ്റായ ട്രാൻസ് കാമുകിയ്ക്കാണ് ഘാതകൻ ഈ സന്ദേശമയച്ചത്.

കൺസർവേറ്റീവ് കുടുംബ പശ്ചാത്തലത്തിൽ വളർന്നിട്ടും കുറച്ചു നാളായി ഈ പ്രതി ഗേ, ട്രാൻസ് രീതികളിലേയ്ക്ക് നിലപാട് മാറ്റിയതായി റോബിൻസണിന്‍റെ മാതാവ് അന്വേഷണ സംഘത്തിനു മൊഴി കൊടുത്തു. ചാർലി കിർക്ക് വധക്കേസ് പ്രതി തന്‍റെ റൂം മേറ്റിനോട് കുറ്റസമ്മതവും വിശദീകരണവും നൽകിയതായും അന്വേഷണോദ്യോഗസ്ഥർ പറയുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്