ഇസ്രയേൽ ആക്രമണം; ലെബനനിൽ നിന്ന് റഷ്യൻ വിമാനത്തിൽ 117 ഇറാനികളെ ഒഴിപ്പിച്ചു

 
World

ഇസ്രയേൽ ആക്രമണം; ലെബനനിൽ നിന്ന് റഷ്യൻ വിമാനത്തിൽ 117 ഇറാനികളെ ഒഴിപ്പിച്ചു

ഇസ്രയേൽ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഒഴിപ്പിക്കൽ നടപടി

Namitha Mohanan

ബെയ്റൂത്ത്: നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരുമടങ്ങുന്ന 117 ഇറാനികളെ ലെബനന്‍റെ തലസ്ഥാനമായ ബെയ്റൂത്തിൽ നിന്ന് ഒഴിപ്പിച്ചു. റഷ്യൻ വിമാനത്തിലാണ് ഒഴിപ്പിച്ചത്. ഇറാന്‍റെ റെവല്യൂഷണറി ഗാർഡ് കോറിന്‍റെ കമാന്‍ഡർമാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഒഴിപ്പിക്കൽ നടപടി.

ശനിയാഴ്ച രാത്രിയോടെയാണ് ഇറാനിയന്‌ പ്രതിനിധി സംഘവുമായി റഷ്യൻ വിമാനം ബെയ്റൂത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. ഈ ആഴ്ച കൊല്ലപ്പെട്ട ഒരു ഇറാനിയൻ നയതന്ത്രജ്ഞന്‍റെയും ഭാര്യയുടെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങളും ഇതേ വിമാനത്തിൽ കൊണ്ടുപോയിട്ടുണ്ട്.

തകർന്നടിഞ്ഞ് ഓഹരി വിപണി; നിക്ഷേപകർക്ക് 12 ലക്ഷം കോടി രൂപയുടെ നഷ്ടം, സ്വർണ വിലയിലും ഇടിവ്

ഇറാനിൽ പുതിയ പരമോന്നത നേതാവ്; ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്‍റ്, ഗൾഫിൽ അഞ്ച് മരണം

വിപണിയിൽ കരിനിഴൽ വീഴ്ത്തി യുദ്ധഭീതി; സെൻസെക്സും നിഫ്റ്റിയും തകർച്ചയിലേക്ക്, ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്ക്

ഉറങ്ങിക്കിടന്ന സഹപാഠിയെ ഇരുമ്പുവടിക്ക് അടിച്ചുകൊന്നു, ആക്രമിച്ചത് 9ാം ക്ലാസുകാരൻ

പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു, ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു