Italian Prime Minister Georgia Meloni with her former partner Andrea Giambruno. File photo
World

അശ്ലീല പരാമർശം: ഇറ്റാലിയൻ പ്രധാനമന്ത്രി പങ്കാളിയുമായി പിരിഞ്ഞു

പത്തു വർഷമായി ജോർജിയയുടെ പങ്കാളിയായിരുന്നു ആന്ദ്രെ. ഇരുവർക്കും ഒരു മകളുമുണ്ട്

MV Desk

റോം: ടെലിവിഷൻ പരിപാടിക്കിടെ അശ്ലീല പരാമർശം നടത്തിയ പങ്കാളി ആന്ദ്രെ ജിയംബ്രൂണോയുമായുള്ള ബന്ധം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി അവസാനിപ്പിച്ചു.

പത്തു വർഷമായി ജോർജിയയുടെ പങ്കാളിയായിരുന്നു ആന്ദ്രെ. ഇരുവർക്കും ഒരു മകളുമുണ്ട്. കുറച്ചുകാലമായി തങ്ങളുടെ ബന്ധത്തില്‍ ചില അലോസരങ്ങളുണ്ടായിരുന്നെന്നും അതു തിരിച്ചറിഞ്ഞ് ഇപ്പോൾ പിരിയുകയാണെന്നും മെലോനി പറഞ്ഞു.

മാധ്യമപ്രവർത്തകനായ ആന്ദ്രെ കഴിഞ്ഞ ദിവസം ചാനലില്‍ സംപ്രേഷണം ചെയ്ത ചര്‍ച്ചയ്ക്കിടെ, സഹപ്രവര്‍ത്തകയോട് നടത്തിയ അശ്ലീല പരാമർശമാണു വിവാദമായത്.

ലൈംഗിക പീഡനത്തിനിരയായ അതിജീവിതയെ ആക്ഷേപിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ വിവാദക്കുരുക്കിലായിരുന്നു ആന്ദ്രെ.

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ - ചൈന ചർച്ച

മഴ: 5 ജില്ലകളിൽ ശനിയാഴ്ച സ്കൂൾ അവധി

സൗദി - തുർക്കി - പാക്കിസ്ഥാൻ സൈനിക സഖ്യം: ഇസ്ലാമിക് നാറ്റോ?

ലോട്ടറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ ഭാഗ്യക്കുറി വകുപ്പിന്‍റെ ആപ്പ്

ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ